
ചെങ്ങന്നൂർ :കരുണയും കരുതലുമായി വനവാസി ഗോത്രവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള പത്ത് പെൺകുട്ടികളുടെ വിവാഹത്തിനു വേദിയൊരുക്കി ഗാന്ധിഭവൻ കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറി
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി
ആഗോള തലത്തിൽ ശ്രദ്ധയും അംഗീകാരവും നേടിയ
പത്തനാപുരം ഗാന്ധിഭവൻ്റെ പുലിയൂർ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിന്റെ മൂന്നാം വാർഷിക ദിനത്തിലാണ് സമൂഹവിവാഹ ചടങ്ങി
ൽ രാഷ്ട്രിയ- മത- വർണ്ണ -വർഗ-സാമ്പത്തിക ഭേദമന്യേ സമൂഹത്തിൻ്റെ നാനാതുറകളിലെ സുമനസ്സുകളുടെ സംഗമ വേദിയായി മാറി.സമൂഹ വിവാഹ കർമത്തിന്
തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.സാംസ്കാരിക സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.സജിചെറിയാൻ എം.എൽ.എ മുഖ്യ പ്രഭാഷണവും തിരുവല്ല ശ്രീരാമകൃഷ്‌ണാശ്രമം മഠാധിപതി സ്വാമി നിർവിനാനന്ദ, മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം സഫലബത്ത് ദാരിമി എന്നിവർ അനുഗ്രഹ പ്രഭാഷണവും, നടത്തി ഗാന്ധിഭവൻ ചെയർപേഴ്‌സൺ ഡോ. ഷാഹിതാ കമാൽ,
ഫിസിഷ്യൻ ആൻ്റ് ഡയബറ്റോളജിസ്റ്റ്
ഡോ. സോണിയാ സുരേഷ്, മറിയാമ്മാ ഉമ്മൻ, അഡ്വ ഡി.വിജയകുമാർ, അഡ്വ. എബി കുര്യാക്കോസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രതി സുഭാഷ്, വൈസ് പ്രസിഡൻ്റ് അഡ്വ. മിഥുൻ കുമാർ മയൂരം, വാർഡ് മെമ്പർ കെ.പി. പ്രദീപ്,സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ
എം. ആർ. രാജേഷ്,
ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ
ബംഗ്ളുരു ഇന്ദിരാഗാന്ധി കോളജ് ഓഫ് നേഴ്സിങ് ഡയറക്ടർ)
പി.വി. പ്രസാദ് പട്ടാശ്ശേരിൽ
ബോധിനി പ്രഭാകരൻനായർ
ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് ഗിരിഷ് ഇലഞ്ഞിമേൽ, ഡി.സി.സി. ജനറൽ സെക്രട്ടറി,
അഡ്വ. ജോർജ്ജ് തോമസ്
കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത് ശ്രീരംഗം തുടങ്ങിയവർ സംസാരിച്ചു.











