
അമ്പലപ്പുഴ: മൂല്യങ്ങളിലും ,ആദർശത്തിലും അധിഷ്ഠിതമായ മഹാത്മാ ഗാന്ധിയുടെ ജീവിതം സമൂഹത്തിന് എന്നും പ്രചോദനമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ: എം.ലിജു പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ സമ്മേളനം തോട്ടപ്പള്ളി കൽപ്പകവാടി കോൺഫറൻസ് ഹാളിൽ
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ചെയർമാൻ സജി തെക്കേത്തലയ്ക്കൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ചെയർമാൻ ഡോ.എം.സി ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ ,കസ്തൂർബാ ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ കൺവീനർ കെ.എസ് ബീന ,കെ.ആർ രാജാറാം, എൻ.കുമാരദാസ് , ജോബ് വിരുത്തിക്കരി,അനിത സജി, ലെജുകുമാർ ,റജി ഉമ്മൻ ,കെ കെ സുരേന്ദ്രനാഥ്‌എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന നിർവ്വാഹക സമിതിയംഗം എൻ. കുമാര ദാസ് പതാക ഉയർത്തി. സമ്മേളനത്തിൻ്റെ ഭാഗമായി ഗാന്ധി ചിത്രത്തിന് മുൻപിൽ അഡ്വ: എം. ലിജുവിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. തിരഞ്ഞെടുപ്പിൽ വിജയിച്ച കെ.പി.ജി.ഡി ഭാരവാഹികളായ മുട്ടാർ പഞ്ചായത്ത് പ്രസിഡൻ്റ് വി.എൻ വിശ്വംഭരൻ ,കരുവാറ്റ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലേഖ മനു ,ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം രശ്മി സതീഷ് ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീകുമാർ അളകനന്ദ, ആൻസി തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഭാരവാഹികളായ രാജൻ ജോൺ ,അബ്ദുൾ ബഷീർ ,ഏ.കെ സോമനാഥ് ,ആർ മുരളീധരൻ പിള്ള കളിയ്ക്കൽ, ജയകുമാർ കുന്നം , ഹാരിസ് സരോവരം ,ത്രികല സതീഷ് ,അംബിക ടീച്ചർ ,സിന്ധു ജയിംസ് ,സുകുമാരൻ ചിങ്ങോലി ,കണിശ്ശേരി മുരളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.











