
ചെങ്ങന്നൂർ: നീര് കാലം കഴിഞ്ഞ ഗജവീരൻ മലയാലപ്പുഴ രാജനെ ആനത്തറിയിൽ നിന്നും മാറ്റി പാർപ്പിച്ചു.
മദപ്പാടിൻ്റെ ലക്ഷണത്തെത്തുടർന്ന് തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ചികിത്സയിലായിരുന്നു ഗജരാജൻ.
ഡോക്ടർ ബിനു ഗോപിനാഥിൻ്റ നിർദ്ദേശത്തെത്തുടർന്നാണ് ഇന്നലെ രാവിലെ 8.30 ഓടെ ആനയെ
പ്രധാന പാപ്പാൻ അമ്പലപ്പുഴ
ഗോപകുമാർ, ആകാശ് എന്നിവരുടെ നേതൃത്വത്തിൽ
ത്തറിയിൽ നിന്നും അഴിച്ചു മാറ്റിയത്.
ശാന്തനായിരുന്ന ആന പാപ്പാന്മാരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ നടകളിലും തൊഴുതു വണങ്ങി.
കഴിഞ്ഞ ദിവസം ഡോ: ബിനു ഗോപിനാഥും സംഘവും സ്ഥലത്തെത്തി ആനയെ പരിശോധിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നെള്ളിക്കാനെത്തിച്ചതായിരുന്നു ആനയെ. ആറാം ദിവസത്തെ എഴുന്നെള്ളിപ്പ് കഴിഞ്ഞ ഉടനെയാണ് ആനയ്ക്ക് മദപ്പാടിൻ്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഉടൻ തന്നെ പ്രധാന പാപ്പാൻ അമ്പലപ്പുഴ
ഗോപകുമാർ ദേവസ്വം അധികൃതരേയും ഡോക്ടറെയും വിവരം ധരിപ്പിച്ചു. ഡോക്ടറുടെ നിർദ്ദേശമനുസരിച്ചാണ് ആനയെ തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ തളച്ച് മദപ്പാടിനുള്ള ചികിത്സ ആരംഭിച്ചത്.
എട്ട് മാസത്തെ ചികിത്സക്ക് ശേഷമാണ് ആന ഇപ്പോൾ പൂർവ്വസ്ഥിതി പ്രാപിച്ചത്.
ഇനിയും ഏഴ് ദിവസം ആനയെ നിരീക്ഷണത്തിനു വിധേയനാക്കും.
തുടർന്ന് ഡോക്ടർ എത്തി വീണ്ടും പരിശോധിച്ച ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ശേഷമേ ആനയെ മലയാലപ്പുഴയ്ക്ക് മടക്കി അയക്കൂകയുള്ളു.
മലയാലപ്പുഴ എ ഒ
എസ് .സുനിൽകുമാർ,
സബ് ഗ്രൂപ്പ് ഓഫീസർ - കെ. ഗോപകുമാർ
ഉപദേശക സമിതി പ്രസിഡൻ്റുമാരായ പ്രവീൺകുമാർ ,
സന്തോഷ് മാലിയിൽ, സെക്രട്ടറി ആർ ഡി രാജീവ്, വൈസ് പ്രസി: വിജീഷ് മേടയിൽ ഉപദേശക സമിതി അംഗങ്ങൾ എന്നിവരും ആനപ്രേമി സംഘങ്ങളും പങ്കെടുത്തു.











