NEWS
വിജയ്സേതുപതിയുടെ 'പോക്കറ്റ് നോവൽ' ചിത്രത്തിൽ ഇളയരാജക്ക് പകരം ജി.വി. പ്രകാശ്..
12/10/2026 03:19 PM IST
Cinema desk

തമിഴ് സിനിമയിലെ വ്യത്യസ്ത ഡയറക്ടർമാരിൽ ഒരാളാണ് ത്യാഗരാജൻ കുമാരരാജ. 'ആരണ്യ കാണ്ഡം', 'സൂപ്പർ ഡീലക്‌സ്' 'മോഡേൺ ലവ് ചെന്നൈ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ത്യാഗരാജൻ കുമാരരാജ. ഇപ്പോൾ സംവിധാനം ചെയ്തുവരുന്ന ചിത്രമാണ് 'പോക്കറ്റ് നോവൽ'. വിജയ്സേതുപതി നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ രാജ് പി. ഷെട്ടി, കിഷോർ, മാളവിക മോഹനൻ തുടങ്ങിയവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ' സൂപ്പർ ഡീലക്സ്' എന്ന ചിത്രത്തിലും വിജയ്‌സേതുപതിയായിരുന്നു നായകനായി അഭിനയിച്ചത്.
'പോക്കറ്റ് നോവൽ' ചിത്രത്തിന് ഇളയരാജയാണ് സംഗീതം നൽകാനിരുന്നത്. എന്നാൽ ഇളയരാജക്കും, സംവിധായകൻ ത്യാഗരാജൻ കുമാരരാജക്കും ഇടയിൽ ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഇളയരാജ ഈ സിനിമ ഉപേക്ഷിച്ചു എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. ഇപ്പോൾ ഇളയരാജക്ക് പകരം ജി.വി.പ്രകാശ് ആണ് സംഗീതം നൽകുന്നത് എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് മുൻപ് ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്ത 'ആരണ്യകാണ്ഡം', 'സൂപ്പർ ഡീലക്സ്' എന്നീ ചിത്രങ്ങൾക്ക് ഇളയരാജയുടെ മകൻ യുവൻ ശങ്കർ രാജയായിരുന്നു സംഗീതം നൽകിയത്. ഈ രണ്ടു ചിത്രങ്ങളും സിനിമ വിമർശനപരമായി വലിയ സ്വീകരണം നേടിയ ചിത്രങ്ങളായിരുന്നു. ' സൂപ്പർ ഡീലക്സ്' ചിത്രത്തിനായി വിജയ് സേതുപതിക്ക് മികച്ച സഹ നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്.

Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.