
എൻഎസ്എസ് - എസ്എൻഡിപി ഐക്യനീക്കം അടഞ്ഞ അധ്യായമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
ഐക്യം വേണ്ടായെന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് തീരുമാനത്തിന് ശേഷം തുഷാർ വെള്ളാപ്പള്ളി വിളിച്ചിരുന്നു. കൂടുതൽ പ്രതികരണത്തിനില്ലായെന്നും സുകുമാരൻ നായർ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയുടെ ഇന്നത്തെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എൻ എസ് എസ്- എസ് എൻ ഡി പി ഐക്യത്തിന് ഇനിയും സാധ്യതയെന്ന് ഇന്ന് ഉച്ചക്ക് തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനുള്ളതാണ് എന്നും ഐക്യത്തിന്റെ വാതിൽ അടയുന്ന പ്രശ്നമില്ല,ഐക്യം ഉണ്ടാവും എന്നുമായിരുന്നു തുഷാർ പറഞ്ഞത്.
ജി സുകുമാരൻ നായരെ നേരിട്ട് വിളിച്ച് സംസാരിച്ചു എന്നും അതൊന്നും പുറത്ത് പറയാനാവില്ലെന്നും എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉച്ചക്ക് പ്രതികരിച്ചിരുന്നു
Photo Courtesy - Google











