02:21am 15 May 2025
NEWS
ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്..
20/04/2025  11:07 AM IST
nila
ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്..

മലയാളത്തിൻറെ പ്രിയപ്പെട്ട ഗായകൻ ജി വേണുഗോപാൽമരിച്ചെന്ന സൈബർ പ്രചരണം വീണ്ടും സജീവം. ഇക്കുറി ജി വേണുഗോപാൽ തന്നെ തന്റെ മരണവാർത്തയോട് പ്രതികരിച്ചിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു എന്നാണ് ​ഗായകൻ സമൂഹ മാധ്യമത്തിൽ കുറിച്ചത്. തന്റെ മരണവാർത്തയുടെ സ്ക്രീൻഷോട്ട് സ​​ഹിതമാണ്  ജി വേണുഗോപാൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 

തൻറെ സ്കൂൾ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇത് ശ്രദ്ധയിൽപ്പെടുത്തിയത് എന്ന് ജി വേണുഗോപാൽ  പറയുന്നു. ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്.." എന്ന ശീർഷകത്തോടെ സുഹൃത്തുക്കളാണ് ഇത് അയച്ച് തന്നത് എന്ന് ജി വേണുഗോപാൽ പറയുന്നു. 'മരണം കീഴടക്കി, കണ്ണീരായി ഗായകൻ ജി വേണുഗോപാൽ' എന്ന ടൈറ്റിലിൽ ഒരു സ്ക്രീൻ ഷോട്ടാണ് ഗായകൻ പങ്കുവച്ചിരിക്കുന്നത്. മല്ലു റോക്ക്സ് 123 എന്ന ഹാൻറിൽ വഴിയാണ് ഈ പ്രചരണം വന്നത് എന്ന് സ്ക്രീൻ ഷോട്ടിൽ നിന്നും വ്യക്തമാണ്.  "

ജി വേണുഗോപാലിൻറെ കുറിപ്പ് ഇങ്ങനെ

അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻറെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ "ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്.." എന്ന ശീർഷകത്തോടെ അയച്ച് തന്നത്. 

ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img img