02:30pm 04 November 2026
NEWS
ജി. വേണുഗോപാലിന് ഇന്ത്യൻ മീഡിയ ഫോറം ഖത്തർ സ്നേഹാദരവ് നൽകി
03/11/2026  10:32 AM IST
nila
ജി. വേണുഗോപാലിന് ഇന്ത്യൻ മീഡിയ ഫോറം ഖത്തർ സ്നേഹാദരവ് നൽകി

 

ദോഹ:ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിൽ എത്തിയ 
പ്രശസ്തഗായകനും കേരള സംഗീത നാടക അക്കാദമി ചെയർമാനുമായ ജി. വേണുഗോപാലിന് 
 ഇന്ത്യൻ മീഡിയ ഫോറം ഖത്തർ സ്നേഹാദരവ് നൽകി.പ്രവാസലോകത്തെ നാടക കലാകാരന്മാരെക്കൂടി പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളായിരിക്കും കേരള സംഗീത നാടക അക്കാദമി വരുംദിവസങ്ങളിൽ കാഴ്ചവെക്കുകയെന്ന്
മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ 
അക്കാദമി ചെയർമാൻ ജി. വേണുഗോപാൽ പറഞ്ഞു.
​മുമ്പ് പ്രവാസികൾക്കായി അക്കാദമി സംഘടിപ്പിക്കുകയും പിന്നീട് മുടങ്ങിപ്പോവുകയും ചെയ്ത നാടകമത്സരം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്  അദ്ദേഹം നയം വ്യക്തമാക്കിയത്.
പ്രവാസി കലാകാരന്മാരുടെ സർഗ്ഗാത്മക കൂട്ടായ്മകളെ സജീവമായി നിലനിർത്താനും അവരുടെ കലാപ്രവർത്തനങ്ങൾക്ക് അർഹമായ പിന്തുണ നൽകാനും അക്കാദമി പ്രതിജ്ഞാബദ്ധമാണെന്നും ചെയർമാൻ വ്യക്തമാക്കി.
നാടകങ്ങൾക്കൊപ്പം ഫോക് ലോർകലാരൂപങ്ങളെയുംപ്രോത്സാഹിപ്പിക്കും.ചെയർമാൻ എന്നതിനേക്കാൾ അക്കാദമിയുടെ പ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതും സർഗ്ഗാത്മകവുമാക്കാനുള്ള 
ഫെസിലേറ്റർ മാത്രമാണ് തന്റെ പദവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാദമിപ്രവർത്തനങ്ങളെ മികവുറ്റതാക്കാനുള്ള  പ്രവർത്തനപദ്ധതികൾക്ക് സാംസ്‌കാരിക മന്ത്രിയുടെ പൂർണപിന്തുണയുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
റിയാലിറ്റി ഷോകൾ കേരളത്തിലെ എല്ലാപ്രദേശങ്ങളിലെയും കഴിവുള്ളവർക്ക് പ്രോത്സാഹനവും അവസരവും നൽകുന്നു. കാലത്തിന്റെ മാറ്റം സംഗീതത്തിലും ഗാനരചനയിലും പ്രതിഫലിക്കുന്നുണ്ട്‌.
പ്രവാസലോകത്തെനാടുമായികൂട്ടിയിണക്കുന്നത് സംഗീതവും സംസ്‌കാരവുമാണ് പ്രവാസലോകത്തെ പുതിയ തലമുറ താനടക്കമുള്ളവരുടെ ആസ്വാദകരാണ്.
പുതിയ ഗായകർ വന്നും പോയികൊണ്ടിരിക്കുകയാണെങ്കിലും 
വരുംകാലത്ത് മഹാഗായകൻ ഉണ്ടായികൂടില്ലെന്നും അദ്ദേഹം പറഞ്ഞു.ആലപിച്ച എല്ലാഗാനങ്ങളും ഇഷ്ടമാണ് ആസ്വാദകർ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും  ഇഷ്ട്ടഗായകൻ തലത്ത്‌ മഹമൂദാണെന്നും ജി വേണുഗോപാൽ 
തുറന്നു പറഞ്ഞു.
കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവമായ 'ഇറ്റ്‌ഫോക്' (ITFOK) 
ഫെബ്രുവരി 21 മുതൽ 28 വരെനടക്കുമെന്നും അതിന്റെ പ്രവർത്തനങ്ങളിലാണെന്നും അക്കാദമിചെയർമാൻ ജി വേണുഗോപാൽ പറഞ്ഞു.
കോഴിക്കോട് സ്റ്റാർ റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ഐ എം എഫ് അംഗങ്ങൾ ചേർന്ന് ജി. വേണുഗോപാലിന് സ്നേഹോപഹാരം കൈമാറി. ഐ എം എഫ് ജനറൽ സെക്രട്ടറിഷഫീക്ക് അറയ്ക്കൽ സ്വാഗതവും ട്രഷറർ ആർ ജെ രതീഷ് നന്ദിയും പറഞ്ഞു. ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ്‌ ചെന്നാടൻ, സെക്രട്ടറി അൻവർ പാലേരി, എന്നിവർനേതൃത്വംനൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img