NEWS
ജി സുധാകരൻ പ്രോടേം സ്പീക്കർ
18/05/2026 02:24 PM IST
nila

തിരുവനന്തപുരം: ജി സുധാകരനെ പ്രോടേം സ്പീക്കറായി തീരുമാനിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 21ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയും മെയ് 22ന് സ്പീക്കർ തെരഞ്ഞെടുപ്പും. 29ന് സ്പീക്കറുടെ നയപ്രഖ്യാപനവും.
സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധരായ ആളുകളുടെ ടീമിനെ പ്രഖ്യാപിക്കും. അവർ നിലവിലെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കേരളത്തിലെ ജനങ്ങളെ ബോധിപ്പിക്കാനായി ധവളപത്രം പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










