01:10am 09 November 2026
NEWS
തനിക്കെതിരായ ഇടത് സൈബർ ആക്രമണം ‘രാഷ്ട്രീയ തന്തയില്ലായ്മ’യെന്ന് ജി സുധാകരൻ
15/03/2025  04:37 PM IST
nila
തനിക്കെതിരായ ഇടത് സൈബർ ആക്രമണം ‘രാഷ്ട്രീയ തന്തയില്ലായ്മ’യെന്ന് ജി സുധാകരൻ

തനിക്കെതിരായ ഇടത് സൈബർ ആക്രമണം ‘രാഷ്ട്രീയ തന്തയില്ലായ്മ’യെന്ന് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. ഇതിനു പിന്നിൽ അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചു പേരാണെന്നും അദ്ദേഹം പറഞ്ഞു. താൻ പിണറായി വിരുദ്ധനല്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. 

കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ജി സുധാകരനെതിരെ ഇടത് പ്രൊഫൈലുകളിൽ നിന്നും രൂക്ഷമായ സൈബർ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അ​ദ്ദേ​​ഹത്തിന്റെ പ്രതികരണം. ഇടതുപോരാളികൾ എന്നൊരു ഗ്രൂപ്പില്ലെന്ന് പറഞ്ഞ ജി സുധാകരൻ, ഇത്തരക്കാർ പാർട്ടി വിരുദ്ധരാണെന്നും കൂട്ടിച്ചേർത്തു.

 ‘‘ഞാൻ പിണറായി വിരുദ്ധനല്ല. അങ്ങനെ വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർക്ക് നാലു മുത്തം കിട്ടുമെങ്കിൽ കിട്ടിക്കോട്ടെ. ഇനി മന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും ഇല്ല. അതിന്റെ കാലം കഴിഞ്ഞു. മരിക്കും വരെ കമ്യൂണിസ്റ്റ് ആയിരിക്കും’’ ജി.സുധാകരൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img