
ചെങ്ങന്നൂർ: മുളക്കുഴയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിൻ്റെ സംസ്കാരം തിങ്കളാഴ്ച. തിരുവല്ല, മേപ്രാൽ , പനച്ചിയിൽ ജനീഷ് - അജി ദമ്പതികളുടെ ജിത്തു ജനീഷിൻ്റെ ( 19 ) സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മേപ്രാൽ എ ജി ചർച്ച് സെമിത്തേരിയിൽ നടക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് മൃതശരീരം മുളക്കുഴയിലെ മാതൃ വീടായ തെക്കേ ചരുവിൽ പൊതുദർശനത്തിന് വെയ്ക്കും 11 മണിക്ക് മേപ്രാലിലേക്ക് കൊണ്ടു പോകും. വെള്ളിയാഴ്ച രാത്രി എം.സിറോഡിൽ മുളക്കുഴ പിരളശേരിജംഗ്ഷനിലാണ് ജിത്തു സഞ്ചരിച്ചി ബുള്ളറ്റും തടിലോറിയും കൂട്ടിയിടിച്ചത്.അപകടത്തിൽ ജിത്തു തൽക്ഷണം മരണമടഞ്ഞു.
മുളക്കുഴ , തെക്കേ ചരുവിൽ അജി ജോണിൻ്റെ മകനായ ജിത്തു മുളക്കുഴയിലെ മാതൃ വീട്ടിൽ താമസിച്ചു കൊണ്ടായിരുന്നു പഠനം നടത്തി വന്നിരുന്നത്. വിദേശത്ത് പോകാൻ ജർമ്മൻ ഭാഷ പഠിച്ചു കൊണ്ടിരുന്ന ഇയാൾ മുളക്കുഴയിലെ റിലയൻസ് മാളിൽ താൽക്കാലികമായി ക്യാഷ്യർ ജോലിയും ചെയ്തു വന്നിരുന്നു. മറന്നു പോയ താക്കോൽ എടുക്കാൻ രാത്രി മാളിൽ നിന്നും വീട്ടിലേക്കു പോകുമ്പോഴായിരുന്നു അത്യാഹിതം .
ചെങ്ങന്നൂർ പോലീസ് കേസെടുത്തു. അപകടത്തിൽ പെട്ട വാഹനങ്ങൾ ഇരു ദിശയിലാണ് സഞ്ചരിച്ചിരുന്നത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. ജഫിൻ ഏക സഹോദരനാണ്. ദുബായിൽ ജോലി ചെയ്യുന്ന പിതാവ് ജനീഷ് വിവരം അറിഞ്ഞതിനെ തുടർന്ന് നാട്ടിൽ എത്തിയിട്ടുണ്ട്.











