07:19pm 09 November 2026
NEWS
ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്സിന്റെ സംസ്കാരം നാളെ


04/06/2025  08:18 PM IST
സണ്ണി ലുക്കോസ്
ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്സിന്റെ സംസ്കാരം നാളെ

കോട്ടയം : മാലിന്യം കളയുന്നതിനായി വേസ്റ്റ് ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്സിന്റെ സംസ്കാരം നാളെ നടക്കുംബിന്നിന് അരികിലേക്ക് പോകുന്നതിനിടെ ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്സിന്റെ സംസ്കാരം നാളെ നടക്കും. 

കോട്ടയം പാമ്പാടി സ്വദേശിനിയായ ലക്ഷ്മി വിജയകുമാറിന്റെ (34) മൃതദേഹമാണ് നാളെ നാട്ടിലെത്തിക്കുന്നത് ഭർതൃ​ഗൃഹത്തിൽ എത്തിച്ച ശേഷം  സംസ്കാര ചടങ്ങുകൾ മൂന്ന് മണിക്ക് നടക്കും.

കഴിഞ്ഞ മെയ് 15നാണ് സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മസ്‌യൂനയില്‍ വെച്ച് ലക്ഷ്മി അപകടത്തില്‍ പെടുന്നത്. ഇവിടെ ആരോഗ്യ മന്ത്രായത്തില്‍ സ്റ്റാഫ് നഴ്‌സായ ലക്ഷ്മി താമസ സ്ഥലത്ത് നിന്നും മാലിന്യം കളയുന്നതിനായി ബലദിയ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുന്നതിനിടെ കാല്‍ തെന്നി മാന്‍ഹോളിലേക്ക് വീഴുകയായിരുന്നു.ഇവരെ ഉടന്‍ തന്നെ മസ്‌യൂനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററില്‍ തുടരവെയാണ് മരണം സംഭവിച്ചത്.ദിനുരാജ് ആണ് ഭർത്താവ്. ഏകമകൾ: നിള

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img