08:52pm 07 September 2026
NEWS
കറ്റാനത്ത് വാഹനാപകടത്തിൽ മരിച്ച വീട്ടമ്മയുടെ സംസ്കാരം വെള്ളിയാഴ്ച


13/11/2025  08:52 PM IST
nila
കറ്റാനത്ത് വാഹനാപകടത്തിൽ മരിച്ച വീട്ടമ്മയുടെ സംസ്കാരം വെള്ളിയാഴ്ച

വെൺമണി: കറ്റാനത്ത് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച വെൺമണി,കുഴിപറമ്പിൽ  വടക്കേതിൽ ഗിലയാദ് ഹൗസിൽ ,  മോൻസി മാത്യുവിൻ്റെ ഭാര്യ ടിൻസി പി തോമസിൻ്റെ (37 ) സംസ്കാരം വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മാവേലിക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. 10 മണിക്ക് വെൺമണിയിലെ കുടുംബ വീട്ടിലെത്തിക്കും. വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക് 1 .30 ന് വെൺമണി ഐ പി സി എബനേസർ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

ടിൻസി സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണം തെറ്റിയെത്തിയ ആഡംബര ബൈക്ക് അവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. രാവിലെ മക്കളെ മാവേലിക്കരയിലുള്ള സ്കൂളിൽ വിട്ടതിന് ശേഷം കറ്റാനത്ത് ബ്യൂട്ടി പാർലറിൽ ജോലിക്കായി പോകുകയായിരുന്നു. ബൈക്കിടിച്ച് തലയടിച്ച് വീണ  ടിൻസി അപകട സ്ഥലത്തു വെച്ച് തന്നെ മരണമടയുകയായിരുന്നു.ഭർത്താവ് മോൻസി മാവേലിക്കര ഇൻഡസ് ഷോറൂം ജീവനക്കാരനാണ്.
 മക്കൾ: ഹെയ്ഡൻ മോൻസി, ഹെയ്‌സൽ മോൻസി

വെൺമണിയിൽ നിന്നും മാറി കഴിഞ്ഞ 8 വർഷമായി ഇവർ കുടുംബമായി മാവേലിക്കര , കല്ലുമലയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മാവേലിക്കരയിൽ ഇവരുടെ പുതിയ വീടിൻ്റെ നിർമ്മാണവും നടന്നു വരികയായിരുന്നു. കുറത്തികാട്  പോലീസ് കേസെടുത്തിട്ടുണ്ട്. പരേത വെൺമണി, വരമ്പൂർ കൊല്ലൻ്റെയ്യത്ത്  കുടുംബാംഗമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.