12:00pm 12 November 2026
NEWS
കുസാറ്റിൽ ഫുൾ സ്റ്റാക്ക് സോഫ്റ്റ്‌വെയർ എൻജിനീയറിങ് ശില്പശാല സംഘടിപ്പിച്ചു.
22/12/2025  04:35 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ ഫുൾ സ്റ്റാക്ക് സോഫ്റ്റ്‌വെയർ എൻജിനീയറിങ് ശില്പശാല സംഘടിപ്പിച്ചു
HIGHLIGHTS

ഫുൾ സ്റ്റാക്ക് സോഫ്റ്റ്‌വെയർ എൻജിനീയറിങ് ശില്പശാല  കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയുന്നു.

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കിൽ ഡെവലപ്മെന്റ് ഹബ്ബിന്റെ മേൽനോട്ടത്തിൽ RUSA 2.0 ധനസഹായം വിനിയോഗിച്ഛ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം ഫുൾ സ്റ്റാക്ക് സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ 5 ദിവസത്തെ ശില്പശാല സംഘടിപ്പിച്ചു. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പ് മേധാവി ഡോ. വിനോദ് പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മാലതി എസ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപിക എം പി, സർവകലാശാല സ്കിൽ ഡെവലപ്മെന്റ് ഹബ് ഡയറക്ടർ ഡോ. സന്തോഷ് കുമാർ എസ് എന്നിവർ സംസാരിച്ചു. ഫുൾ സ്റ്റാക്ക് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ഒരു സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ സമ്പൂർണ്ണമായി വികസിപ്പിക്കാൻ വേണ്ടുന്ന ഘടകങ്ങളുടെ കൂട്ടായ്മ ആണ്. പ്രസ്തുത ടെക്നോളജി നിലവിലെ സോഫ്റ്റ്‌വെയർ വ്യവസായ മേഖലയ്ക്ക് സോഫ്റ്റ്‌വെയർ പൂർണ്ണമായും വേഗത്തിലും ലാഭകരമായും നിർമ്മിക്കാൻ അത്യന്താപേക്ഷിതമാണ്. കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് മേഖലയിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് നൈപുണ്യ വർദ്ധനവ് ലക്ഷ്യമാക്കിയാണ് പ്രസ്തുത ശില്പശാല സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img