
ചാവറ കൾച്ചറൽ സെന്ററിൽ ഷബാസ് സി എച്ച് എഴുതിയ റീബൂട്ട് യുവർ മൈൻഡ് - പുസ്തകം ഷൌക്കത്ത്, ഡോ എസ് ഡി സിംഗിന് നൽകി പ്രകാശനം ചെയ്യുന്നു. ഷാനിദ് മേക്കുന്ന്, രതീഷ് കുമാർ എൻ ജി, ഫാ. സന്തോഷ്, ഷബാസ്, ഡി. ബി ബിനു, അഡ്വ. ഗോവിന്ദ് പദ്മനാഭൻ, ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ.,വി എസ് അനിൽ കുമാർ എന്നിവർ സമീപം.
കൊച്ചി : നമ്മുടെ ആഗ്രഹങ്ങൾ എല്ലാം സാഷാത്കരിക്കുന്നതിലൂടെ ഒരിക്കലും സുഖം ഉണ്ടാവില്ല. ഓരോന്നും സാഷാത്കരിക്കുമ്പോഴും അതിൽ നിന്നും കുറച്ചുകൂടി ആഴം കൂടിയ ആഗ്രഹം ഉണ്ടവുന്നുവെന്നതല്ലാതെ തൃപ്തിബോധ്യം ഉണ്ടാകുന്നവർ കുറവാണെന്ന് ഷൗക്കത്ത് അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ ഷബാസ് സി.എച് എഴുതിയ റീബൂട്ട് യൂവർ മൈൻഡ് എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ അടിസ്ഥാനപരപായ സ്വഭാവം ദുസ്സഹമാണ്, അതിനെ ബോധപൂർവ്വം വികസിപ്പിച്ചുകൊണ്ടുവരേണ്ടതുണ്ട്, മനസ്സിനെ റീബൂട്ട് ചെയ്യുക എന്നാൽ പഴയതിനെ മായ്ച്ചുകളയുക എന്നല്ല, മറിച്ച് പുതിയ ഊർജ്ജത്തോടെയും വ്യക്തതയോടെയും ജീവിതത്തെ സ്വീകരിക്കുക എന്നാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ അനിൽ ഫിലിപ്പ് സി.എം.ഐ അധ്യക്ഷത വഹിച്ചു. ഡോ എസ് ഡി സിങ് പുസ്തകത്തിന്റെ ആദ്യപ്രതി സ്വീയകരിച്ചു.എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി. ഡി. ബിനു, അഡ്വ. ഗോവിന്ദ് പദ്മനാഭൻ,വി.എസ്അനില്കുമാര്, ഷാനിദ് മേക്കുന്ന്,ഫാ. സന്തോഷ്, രതീഷ് കുമാർ എൻ.ജി, ഷബാസ് സി.എച്ച് എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google







