12:18pm 08 November 2026
NEWS
രാജ്യം വിട്ട വ്യവസായി മെഹുൽ ചോക്‌സി ബെൽജിയത്തിൽ അറസ്റ്റിലായി
14/04/2025  07:41 AM IST
nila
രാജ്യം വിട്ട വ്യവസായി മെഹുൽ ചോക്‌സി ബെൽജിയത്തിൽ അറസ്റ്റിലായി

വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്നതിനെത്തുടർന്ന് രാജ്യം വിട്ട വ്യവസായി മെഹുൽ ചോക്‌സി ബെൽജിയത്തിൽ അറസ്റ്റിലായി. ഞായറാഴ്ച ബെൽജിയത്തിൽ വെച്ചാണ് മെഹുൽ ചോക്‌സി അറസ്റ്റിലായത്. വ്യാജരേഖ നൽകി ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 13,500 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെയാണ്  മെഹുൽ ചോക്‌സി രാജ്യം വിട്ടത്.

ബെൽജിയൻ പൗരയായ ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ 'എഫ് റെസിഡൻസി കാർഡ്' നേടിയ ശേഷം ചോക്‌സി താമസിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. 2023 നവംബർ 15-നാണ് ചോക്‌സിക്ക് ബെൽജിയത്തിൽ താമസാനുമതി ലഭിച്ചത്. ചോക്‌സിക്ക് താമസാനുമതി ഉറപ്പാക്കുന്നതിൽ ഭാര്യ നിർണായക പങ്ക് വഹിച്ചതായി  അസോസിയേറ്റഡ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

 മെഹുലിന്റെ ഭാര്യ പ്രീതിക്ക് ബൽജിയം പൗരത്വമുണ്ട്. ബൽജിയത്തിൽ താമസിക്കുന്നതിനുള്ള പെർമിറ്റിനായി മെഹുൽ ചോക്സി നൽകിയ രേഖകളും വ്യാജമാണെന്ന് ആരോപണമുയർന്നിരുന്നു.

 ബാങ്ക് വായ്പ തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ സഹോദരീപുത്രനാണു മെഹുൽ ചോക്സി. ലണ്ടൻ ജയിലിൽ കഴിയുന്ന നീരവിനെ വിട്ടുകിട്ടാൻ ഇന്ത്യ ബ്രിട്ടനിലെ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img