
ദോഹ:വിസിറ്റ് ഖത്തർ സംഘടിപ്പിച്ച ഫ്യൂവൽഫെസ്റ്റ് (FuelFest) ദോഹയിൽ സമാപിച്ചു.
കത്താറ സൗത്ത് പാർക്കിംഗിൽ നടന്ന ഖത്തറിലെ ആദ്യ ഫ്യൂവൽഫെസ്റ്റിൽ 6,260-ലധികം ആരാധകർ പങ്കെടുത്തു. ആഗോള കാർ കൾച്ചർ, ലൈവ് മ്യൂസിക്, മോട്ടോർസ്പോർട്സ് എന്നിവയോടൊപ്പം അന്താരാഷ്ട്ര സെലിബ്രിറ്റികൾ സാന്നിധ്യംവഹിച്ച ഓട്ടോമോട്ടീവ്-എന്റർടെയിൻമെന്റ് ഫെസ്റ്റിവൽ നവ്യാനുഭവമായി.
ലോകമെമ്പാടും പ്രശസ്തമായ ഓട്ടോമോട്ടീവ്-എന്റർടെയിൻമെന്റ് ഫെസ്റ്റിവലിൽ ഫ്യൂവൽഫെസ്റ്റ്. സൂപ്പർകാറുകൾ, പെർഫോമൻസ് കാറുകൾ, മോഡിഫൈഡ് വാഹനങ്ങൾ എന്നിവയുടെ പ്രദർശനത്തോടൊപ്പം ലൈവ് ഡ്രിഫ്റ്റിംഗ് ഡെമോൺസ്ട്രേഷനുകൾ, ഇമ്മേഴ്‌സീവ് ബ്രാൻഡ് ആക്ടിവേഷനുകൾ, സിമുലേറ്ററുകൾ, ഇന്ററാക്ടീവ് സോണുകൾ എന്നിവയും ഒരുക്കിയിരുന്നു.
ശീതകാല ഇവന്റുകൾ വൈവിധ്യമാർന്നതാക്കാനും പുതിയ സന്ദർശക വിഭാഗങ്ങളെ ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള വിസിറ്റ് ഖത്തറിന്റെ ശ്രമങ്ങൾക്ക് ഫ്യൂവൽഫെസ്റ്റ് ശക്തമായ പിന്തുണയായി. വലിയ അന്താരാഷ്ട്ര ഫെസ്റ്റിവലുകൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുന്ന ലോകോത്തര ലൈഫ്‌സ്റ്റൈൽ-എന്റർടെയിൻമെന്റ് കേന്ദ്രമായി ദോഹയുടെ പ്രതിച്ഛായ ഇതോടെ കൂടുതൽ ശക്തിപ്പെട്ടതായി
ഖത്തർ ടൂറിസം
അധികൃതർ വ്യക്തമാക്കി.











