08:40pm 12 November 2026
NEWS
ഖത്തറിൽ ഇന്ധനവില കുറച്ചു;ഫെബ്രുവരി മാസത്തെ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു
31/01/2026  10:26 PM IST
nila
ഖത്തറിൽ ഇന്ധനവില കുറച്ചു;ഫെബ്രുവരി മാസത്തെ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു.

 

ദോഹ: ഖത്തറിൽ ഫെബ്രുവരി മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ജനുവരി മാസത്തെ അപേക്ഷിച്ച് ഡീസൽ, സൂപ്പർ പെട്രോൾ, പ്രീമിയം പെട്രോൾ എന്നിവയുടെ വിലയിൽ കുറവുണ്ടായതായി ഖത്തർ എനർജി (QatarEnergy) അറിയിച്ചു. പുതിയ നിരക്കുകൾ ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
​പുതുക്കിയ നിരക്കുകൾ പ്രകാരം, ഡീസലിന് ലിറ്ററിന് 1.90 റിയാലാണ് വില. ജനുവരിയിൽ ഇത് 2.00 റിയാലായിരുന്നു. സൂപ്പർ പെട്രോൾ (95 octane) ലിറ്ററിന് 2.00 റിയാലിൽ നിന്ന് 1.85 റിയാലായും, പ്രീമിയം പെട്രോളിന് (91 octane) 1.95 റിയാലിൽ നിന്ന് 1.80 റിയാലായും വില കുറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img