11:55am 01 May 2026
NEWS
ഖത്തറിൽ മേയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോൾ വിലയിൽ വർദ്ധനവ്, ഡീസൽ മാറ്റമില്ലാതെ തുടരും
01/05/2026  10:32 AM IST
nila
ഖത്തറിൽ മേയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോൾ വിലയിൽ വർദ്ധനവ്, ഡീസൽ മാറ്റമില്ലാതെ തുടരും

ദോഹ: ഖത്തർ എനർജി 2026 മേയ് മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് സൂപ്പർ, പ്രീമിയം ഗ്രേഡ് പെട്രോളുകളുടെ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഡീസൽ വിലയിൽ മാറ്റമില്ല.പെട്രോൾ സൂപ്പർ (95): ലിറ്ററിന് 2.10 റിയാൽ (ഏപ്രിലിൽ 2.05 റിയാലായിരുന്നു).പെട്രോൾ പ്രീമിയം (91): ലിറ്ററിന് 1.90 റിയാൽ (ഏപ്രിലിൽ 1.85 റിയാലായിരുന്നു)എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.ഡീസൽ: ലിറ്ററിന് മാറ്റമില്ലാതെ 2.05 റിയാൽ. പെട്രോൾ രണ്ട് വിഭാഗങ്ങൾക്കും ലിറ്ററിന് 5 ദിർഹം വീതമാണ് വർദ്ധിച്ചിരിക്കുന്നത്. നാളെ (മേയ് 1) മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ആഗോള വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങൾ പരിഗണിച്ചാണ് ഖത്തർ എനർജി ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img