05:29pm 10 November 2026
NEWS
ഖത്തറിൽ ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില കൂടി
01/07/2026  09:32 AM IST
nila
ഖത്തറിൽ ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില കൂടി

 


​ദോഹ: ഖത്തർ എനർജി 2026 ജൂലൈ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു. പുതിയ നിരക്ക് പ്രകാരം 91 ഒക്ടേൻ പ്രീമിയം പെട്രോളിന് വില നേരിയ തോതിൽ വർദ്ധിച്ചപ്പോൾ, സൂപ്പർ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ലാതെ തുടരുന്നു.​91 ഒക്ടേൻ പ്രീമിയം പെട്രോളിന് ഇനി മുതൽ ലിറ്ററിന് രണ്ട് റിയാൽ അഞ്ച് ദർഹം ആയിരിക്കും വില.
​95 ഒക്ടേൻ സൂപ്പർ പെട്രോളിന്റെ വിലയിൽ മാറ്റമില്ല; ലിറ്ററിന് രണ്ട് റിയാൽ പത്ത് ദർഹം എന്ന നിരക്കിൽ തന്നെ ഇത് തുടരും.
​ഡീസൽ നിരക്കിലും മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല; ലിറ്ററിന് രണ്ട് റിയാൽ അഞ്ച് ദർഹം എന്ന പഴയ വില തന്നെയാണ് ഇത്തവണയും നിശ്ചയിച്ചിരിക്കുന്നത്.എല്ലാ മാസാവസാനത്തിലും അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയ്ക്ക് അനുസൃതമായാണ് ഖത്തർ എനർജി രാജ്യത്തെ ഇന്ധന നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img