03:54am 21 September 2026
NEWS
പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി
25/05/2026  07:51 AM IST
nila
പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കുന്നത്. പുതിയ നിരക്കനുസരിച്ച് പെട്രോൾ ലീറ്ററിന് 2.61 രൂപയും ഡീസൽ ലീറ്ററിന് 2.71 രൂപയും വർധിച്ചു.

ഇന്ധനവിലയിലെ തുടർച്ചയായ വർധന പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ചരക്കുഗതാഗത ചെലവ് ഉയരുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടാനിടയുണ്ടെന്നാണ് വിലയിരുത്തൽ. പൊതുഗതാഗത മേഖലയിലും നിരക്കുവർധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതുമാണ് പുതിയ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് റിപ്പോർട്ടുകൾ. ഇന്ധനവിലയിലെ ഈ വർധന സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ പ്രതിഫലിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img