04:40pm 12 May 2026
NEWS
ഇന്ധനവില വർധന ഉടനെന്ന് സൂചന.
11/05/2026  09:28 PM IST
സണ്ണി ലുക്കോസ്
ഇന്ധനവില വർധന ഉടനെന്ന് സൂചന.

ശ്ചിമേഷ്യയിലെ യുദ്ധത്തിന് ശേഷം കനത്ത നഷ്ടം നേരിടുകയാണെന്ന പൊതുമേഖല എണ്ണകമ്പനികളുടെ പരാതിയിൽ കേന്ദ്രത്തിന്റെ അനുകൂല നിലപാട്. ഇന്ധനവില വർധന ഉടനെന്ന് സൂചന. രണ്ട് ദിവസത്തിനകം ഇന്ധനവില വർധിപ്പിച്ചേക്കുമെന്നാണ് സൂചന.പെട്രോളിനും ഡീസലിനും 5 -10രൂപ വർധിപ്പിച്ചേക്കും . പ്രതിദിനം 1600 മുതല്‍ 1700 കോടി രൂപയുടെ വരെ നഷ്ടം നേരിടുന്നുവെന്നാണ് പൊതുമേഖല എണ്ണകമ്പനികള്‍ അറിയിക്കുന്നത്.യുദ്ധം തുടങ്ങി പത്താഴ്ച പിന്നിടുമ്പോള്‍ ആകെ നഷ്ടം ഒരു ലക്ഷം കോടി കവിഞ്ഞുവെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖല എണ്ണകമ്പനികളുടെ നഷ്ടം സംബന്ധിച്ച കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.രണ്ട് വര്‍ഷം മുമ്പുള്ള അതേനിരക്കിലാണ് പെട്രോളും ഡീസലും വില്‍ക്കുന്നത്. മാര്‍ച്ച് മാസത്തില്‍ എല്‍പിജി നിരക്കില്‍ 60 രൂപയുടെ വര്‍ധന വരുത്തിയെങ്കിലും രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ താഴയാണ് ഇതെന്നാണ് കമ്പനികളുടെ അവകാശവാദം. യുദ്ധത്തിന് ശേഷം യുകെ എണ്ണവിലയില്‍ 30 ശതമാനത്തിന്റെ വരെ വര്‍ധന വരുത്തിയെന്നും കമ്പനികള്‍ അവകാശപ്പെടുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img