
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന വേനൽക്കാല വിരുന്നായ 'ഫ്രൂട്ട് ഫെസ്റ്റിവലിന്' ഇന്നലെ (ജൂലൈ 8) തുടക്കമായി. ജൂലൈ 11 ശനിയാഴ്ച വരെ ഖത്തറിലെ മുഴുവൻ സഫാരി ഔട്ട്‌ലെറ്റുകളിലും ഈ പഴവർഗ്ഗമേള ആസ്വദിക്കാനാകും. പ്രകൃതിയുടെ അമൃത് എന്ന്വിശേഷിപ്പിക്കാവുന്ന വൈവിധ്യമാർന്നതും ഗുണമേന്മയുള്ളതുമായ പഴങ്ങളാണ് നാല് ദിവസത്തെ മേളയിൽ സഫാരി ഒരുക്കിയിരിക്കുന്നത്.
ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കുന്നവർക്കും പഴവർഗ്ഗ പ്രിയർക്കും ഒരേപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് മേള ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ഏറ്റവും പുതിയതും മികച്ചതുമായ പഴങ്ങളാണ് സഫാരിയുടെ സ്റ്റാളുകളെ ആകർഷകമാക്കുന്നത്.
സഫാരിയുടെ ഏത് ബ്രാഞ്ചുകളിൽ പ്രവേശിച്ചാലും ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വർണ്ണാഭമായ കാഴ്ച്ചകളാണ്. പഴുത്തുപാകമായ മാമ്പഴങ്ങൾ, ചുവന്നുതുടുത്ത ആപ്പിളുകൾ, വേനൽച്ചൂടിന് ശമനമേകുന്ന തണ്ണിമത്തൻ, മുന്തിരിക്കൂട്ടങ്ങൾ എന്നിവയ്ക്ക് പുറമെ സ്ട്രോബെറി, കിവി, പൈനാപ്പിൾ, ചെറി, പീച്ച് തുടങ്ങിയ നിരവധി വിദേശയിനം പഴങ്ങളും മേളയിൽ മിതമായ നിരക്കിൽ ലഭ്യമാണ്.
ലളിതമായ പഴവർഗ്ഗങ്ങൾ മുതൽ പ്രീമിയം കാറ്റഗറിയിലുള്ള അപൂർവ്വ ഇനങ്ങൾ വരെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ഉപഭോക്താക്കൾക്ക് തികച്ചും വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയാണ്ഫ്രൂട്സ് ഫെസ്റ്റിവലിലൂടെ സഫാരി.
വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമായ പ്രകൃതിദത്ത വിറ്റാമിനുകളും ജലാംശവും ഊർജ്ജവും പ്രദാനം ചെയ്യുന്ന പഴങ്ങൾ ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാൻ ഈ മേള പ്രോത്സാഹനം നൽകുന്നു. ഫ്രഷ് സ്മൂത്തികൾ, ഫ്രൂട്ട് സലാഡുകൾ, ഹെൽത്തി ഡെസേർട്ടുകൾ എന്നിവ തയ്യാറാക്കാൻ അനുയോജ്യമായ ഉൽപ്പന്നങ്ങളാണ് മേളയിലുടനീളം സജ്ജീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം വന്ന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴങ്ങൾ തിരഞ്ഞെടുക്കാനുള്ള വിപുലമായ സൗകര്യവുംഒരുക്കിയിട്ടുണ്ട്.ദോഹ, അൽ വക്ര, അൽ ഖോർ തുടങ്ങി ഖത്തറിലെ എല്ലാ പ്രധാന സഫാരി ഔട്ട്‌ലെറ്റുകളിലും ഈ ആനുകൂല്യം ലഭ്യമാണ്











