01:30am 11 November 2026
NEWS
ഫാ. ഫിലിപ്പ് വറുഗീസ് അമേരിക്കയിലെ ഡെട്രോയിറ്റിൽ നിര്യാതനായി
29/08/2025  01:47 PM IST
nila
ഫാ. ഫിലിപ്പ് വറുഗീസ് അമേരിക്കയിലെ ഡെട്രോയിറ്റിൽ നിര്യാതനായി

വെൺമണി: മാർത്തോമ്മ സഭയിലെ സീനിയർ വൈദികനും, കൺവൻഷൻ പ്രാസംഗികനും ആയിരുന്ന വെൺമണി , വാതല്ലൂർ, വെട്ടത്തേത്ത്
റവ.ഫിലിപ്പ് വർഗീസ്  (87) അമേരിക്കയിലെ ഡെട്രോയിറ്റിൽ നിര്യാതനായി. സംസ്കാര ശ്രുശുഷ സെപ്റ്റംബർ മാസം 13 ന്   രാവിലെ 9 മണിക്ക് ഡെട്രോയിറ്റ് മാർത്തോ മ്മപള്ളിയിൽ. പരേതരായ വി. ഇ. ഫിലിപ്പ്- ഗ്രേസി ഫിലിപ്പ് ദമ്പതികളുടെ മകനാണ്.  കാട്ടാക്കട,നെടുവാളൂർ, ആനിക്കാട്, കരവാളൂർ,നിരണം, കുറിയന്നൂർ, മുളക്കുഴ, കീക്കൊഴൂർ, പെരുമ്പാവൂർ, നാക്കട എന്നീ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ടിച്ചിരുന്നു.
1991 ൽ അമേരിക്കയിൽ എത്തിയ ശേഷം ഡെട്രോയിറ്റ്, അറ്റ്ലാന്റ, ചിക്കാഗോ, ഫ്ലോറിഡ, ഇന്ത്യനാപോലിസ്, ഡാലസ്, കാനഡ എന്നി സ്ഥലങ്ങളിൽ ഉള്ള ഇടവകകളിൽ ശുശ്രൂഷ നടത്തി.

ഡെട്രോയിറ്റിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ ഡോ. എൽസി വരുഗീസ്.
മക്കൾ: ഫിലിപ്പ് വർഗീസ്(ജിജി), ജോൺ വറുഗീസ് (ജോജി), ഗ്രേസ് തോമസ് (ശാന്തി)
മരുമക്കൾ: മിനി വർഗീസ് , സുനിത വർഗീസ്, ബിനോ തോമസ് .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.