
ദോഹ: തലസ്ഥാനത്തും ചില ജില്ലകളിലുമുള്ള ബി ജെ പിയുടെ കടന്നു കയറ്റം മതേതര കേരളത്തിനുള്ള ജാഗ്രതാ സന്ദേശമാണ്. പാർട്ടി വോട്ടുകളിൽ ഒരു ഭാഗം ബി ജെ പി വോട്ടുകളായി
ചോർന്നു പോയതിനെ
ഇടതുപക്ഷം ബൂത്ത് തലത്തിൽ പരിശോധനനടത്തേണ്ടതാണ്. ഇടതുപക്ഷം പരാജയം അംഗീകരിക്കാനുള്ള സന്മനസ്സ് കാണിക്കണം.
വിജയവുംപരാജയവും ജനാധിപത്യത്തിന്റെമനോഹാരിതയാണ്.തോൽവിയെ കുറിച്ച് പഠിക്കാതെ പകരം കണക്കുകൾ കൊണ്ട്കസർത്തുകാണിച്ചു കൊണ്ട് പാർട്ടി അണികളെ ആയുധ വൽക്കരിച്ചു തെരുവിലേക്ക് വിടുകയല്ല വേണ്ടത്. വ്യക്തിപൂജയും
കൾട്ട്സംസ്ക്കാരവുമൊക്കെ ഇടതുപക്ഷത്തിൽ കണ്ടുവരുന്ന പ്രവണത
അപഹാസ്യമാണ്. പാർട്ടി അണികളെ കാരണഭൂതന്റെ ഭക്തൻമാരാക്കി മാറ്റിയതിന്റെജനങ്ങളുടെ പരിഹാസ്യം കൂടിയാണ്
ഈ പരാജയം. ജനപക്ഷത്തേക്ക് പാർട്ടി തിരിച്ചുവരണം.നിലപാട് കൾകൊണ്ട് പൂർണ്ണ മായുംവലതുവൽക്കരിച്ചഇടതുപക്ഷത്തെജനങ്ങൾ തിരിച്ചറിഞ്ഞു.
ഭരണ വിരുദ്ധ വികാരമാണ് അലയടിച്ചത്. ആഭ്യന്തര വകുപ്പിന്റെ മൂന്നാം മുറകളോടും വർഗീയതയോടുള്ളമൃദുസമീപനത്തിനും മതേതര കേരളത്തിലെ ജനങ്ങളുടെ താക്കീതു കൂടിയായി.
വിലക്കയറ്റം പിടിച്ചു നിറുത്തുന്നതിൽ ഇടതു ഭരണകൂടം പരാജയപെട്ടതിന്റെ അമർഷംകൂടിയായി ജനങ്ങളുടെ സമ്മതിദാനാ വകാശം.
രൂക്ഷമായ തോഴിലില്ലായ്മയിലും
റിസർവേഷൻ നിയമനംനടത്താതെ
ആശ്രിതരുടെ പിൻവാതിൽ നിയമനം നിർബാദം തുടരുകയും ആശവർക്കർമാർസമരംനടത്തുമ്പോൾ കോടികളുടെ മഹാ മേളകൾ നടത്തിയതി ന്റെയുംജനരോഷം തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതിഫലിച്ചു.ന്യുനപക്ഷ, ഭൂരിപക്ഷ പ്രീണനം തരാതരം പോലെ തുടരുകയും ഒരു ഘട്ടത്തിൽ ഭൂരിപക്ഷ വർഗീയതയോട് മൃദുസമീപനം പുലർത്തുകയും ചെയ്തതിനെതിരെ മതസൗഹാർദ്ദം ആഗ്രഹിക്കുന്നസമൂഹം ജനവിധിയിലൂടെ പ്രതിഷേധിച്ചു. അതേസമയം ഈ തിരഞ്ഞെടുപ്പ് വിജയത്തിൽ യു ഡി എഫ് അഹങ്കരിക്കാതെ
വിജയത്തെ കുറിച്ച് വിശകലനം ചെയ്തു വേണം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ. കേരളത്തിന്റെ പൊതുകടം കുറയ്ക്കുന്നതിനുള്ളപദ്ധതികളെക്കുറിച്ചും വിലകയറ്റം തടയാനുള്ള മാർഗ്ഗങ്ങളെകുറിച്ചും
തൊഴിലില്ലായ്മപരിഹരിക്കാനുള്ള സംവിധാനങ്ങളെകുറിച്ചുംനിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളോട് പറയണം.ഇന്ത്യയ്ക്ക് മാതൃകയായ കേരളമോഡൽ
വീണ്ടെടുക്കേണ്ടതുണ്ട്










