
ദോഹ: പ്രാദേശിക മാലിന്യ വസ്തുക്കൾ ഉപയോഗിച്ചുള്ള ‘ഗ്രീൻ ഹ്യൂമാനിറ്റേറിയൻ ഡിസൈൻ മത്സരത്തിന്
തുടക്കം കുറിച്ച് ഖത്തർ മ്യൂസിയങ്ങൾ (QM).
16മുതൽ 30 വയസ്സ് വരെയുള്ള യുവ പ്രതിഭകൾക്ക് സുസ്ഥിരവും മാനവികത യിലൂന്നിയ ഡിസൈൻ വികസിപ്പിക്കാൻ അവസരം നൽകുന്നതാണ് മത്സരം
മത്സരം നവംബർ 2025 മുതൽ ജൂലൈ 2026 വരെ നീണ്ടുനിൽക്കും. ഡിസൈനർമാർ ഡിസംബർ 15, 2025-നകം international@qm.org.qa എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.
മത്സരത്തിൽ പങ്കെടുക്കുന്നവർ പ്രാദേശിക മാലിന്യ വസ്തുക്കൾ ഉപയോഗിച്ച് ഫർണിച്ചർ, ഉപകരണങ്ങൾ, ചെറുകിട സംവിധാനങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യേണ്ടതുണ്ട്. പങ്കാളികൾ ഡിസൈനിൽ പങ്കാളി നഗരത്തിന്റെ സാംസ്കാരിക മുദ്രകളും ഉൾപ്പെടുത്തണം.
“ക്രിയേറ്റിവിറ്റിയാണ് സാമൂഹിക മാറ്റത്തിന് വഴിയൊരുക്കുന്നത്. ഈ മത്സരം യുവ ഡിസൈനർമാരെ ഗ്ലോബൽ പ്രശ്നങ്ങൾക്ക് നവീനവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രചോദിപ്പിക്കുമെന്ന്
ഖത്തർ മ്യൂസിയങ്ങളുടെ അന്തർദേശീയ സഹകരണ ഡയറക്ടർ ഡോ. ഫാത്തിമ അൽ സുലൈതി പറഞ്ഞു.
കഴിഞ്ഞ 50 വർഷത്തെ ഖത്തറിന്റെ സാംസ്കാരിക വളർച്ച ആഘോഷിക്കുന്ന വലിയ പദ്ധതിയുടെ ഭാഗമായി
ഖത്തർ മ്യൂസിയങ്ങളുടെ “Evolution Nation” കാമ്പയിനിനോടൊപ്പം ആരംഭിച്ചതാണ്‘ഗ്രീൻ ഹ്യൂമാനിറ്റേറിയൻ ഡിസൈൻ മത്സരം.










