
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വ്യാപാര–നിക്ഷേപ സഹകരണം വർധിപ്പിക്കാനും ഇരുനേതാക്കളും ധാരണയിലെത്തി.
വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ, കൃഷി, ഖനനം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം വികസിപ്പിക്കാനായി നിരവധി ധാരണാപത്രങ്ങൾ (MoU) ഒപ്പുവച്ചു. വിദേശകാര്യ മന്ത്രിതലത്തിൽ തന്ത്രപരമായ സംഭാഷണം ആരംഭിക്കാനും തീരുമാനമായി. 2026 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട സുരക്ഷാ സഹകരണത്തിനായി ഇരുരാജ്യങ്ങളും ലെറ്റർ ഓഫ് ഇൻറന്റ് ഒപ്പുവച്ചു.
കാനഡയിൽ ഖത്തർ വൻ നിക്ഷേപങ്ങൾ നടത്തുമെന്നും, കാനഡൻ നിക്ഷേപകർ ഖത്തറിലെ അവസരങ്ങൾ തേടി എത്തുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. വിദേശ നിക്ഷേപ സംരക്ഷണ കരാർ (FIPA), ഇരട്ട നികുതി ഒഴിവാക്കൽ കരാർ (DTA) എന്നിവയ്‌ക്കുള്ള ചർച്ചകൾ ആരംഭിക്കാനും ധാരണയായി. ഖത്തർ–കാനഡ സാംസ്കാരിക വർഷത്തിന്റെ ഭാഗമായി ജനങ്ങൾ തമ്മിലുള്ള ബന്ധംശക്തിപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു. ഖത്തറിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കികാനപ്രധാനമന്ത്രി ഡോ. മാർക്ക് കാർണി പൂർത്തിയാക്കി ഇന്ന് രാവിലെ ദോഹയിൽ നിന്ന് മടങ്ങി.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന യാത്രയയപ്പിൽ ഖത്തർ ഊർജകാര്യ മന്ത്രി സാദ് ബിൻ ഷെറിദ അൽ-കാബിയും ഖത്തറിലെ കാനഡ അംബാസഡർ കരിം മോർകോസും പങ്കെടുത്തു.
ഖത്തറും കാനഡയും തമ്മിലുള്ള ഇരുരാജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വ്യാപാര, നിക്ഷേപ, സുരക്ഷ, സാംസ്കാരിക സഹകരണം തുടങ്ങിയ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനും ഈ സന്ദർശനം വഴിയൊരുക്കിയതായി അധികൃതർ വ്യക്തമാക്കി.











