NEWS
നാളെ മുതൽ കെഎസ്ആർടിസിയിൽ ടിക്കറ്റ് എടുക്കുമ്പോൾ സ്ത്രീയോ, പുരുഷനോ എന്നു കൂടി രേഖപ്പെടുത്തും
08/05/2026 04:32 PM IST
ചെറുകര സണ്ണിലൂക്കോസ്

നാളെ മുതൽ കെ എസ് ആർ റ്റി സി ടിക്കറ്റിങിൽ പരിഷ്ക്കാരം. ടിക്കറ്റ് എടുക്കുന്ന യാത്രക്കാരൻ പുരുഷനോ, സ്ത്രീയോ എന്ന് രേഖപ്പെടുത്തും.
ഇതു സംബന്ധിച്ച നിർദേശം അധികൃതർ ജീവനക്കാർക്ക് നൽകി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സ്ത്രീകൾക്കു സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി എത്ര സ്ത്രീകളാണ് ദിനംപ്രതി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതെന്നു കണക്കെടുക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നാണ് കരുതുന്നത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










