01:29pm 12 November 2026
NEWS
വൺ-സ്റ്റാർ മുതൽ ഫൈവ്-സ്റ്റാർ വരെ: ദോഹ ഇക്വസ്ട്രിയൻ ടൂറിന് വൈവിധ്യമാർന്ന മത്സരങ്ങൾ
02/01/2026  11:39 AM IST
nila
വൺ-സ്റ്റാർ മുതൽ ഫൈവ്-സ്റ്റാർ വരെ: ദോഹ ഇക്വസ്ട്രിയൻ ടൂറിന് വൈവിധ്യമാർന്ന മത്സരങ്ങൾ

ദോഹ: ജനുവരി 2മുതൽ 10വരെ നടക്കുന്ന
 ഫാദർ അമീർ ഇക്വസ്ട്രിയൻ പ്രിക്‌സിന്റെ ആദ്യ പതിപ്പ് സംഘാടനത്തിലും മത്സര നിലവാരത്തിലും മാനദണ്ഡമാകുന്ന വിധത്തിൽ ഒരുക്കങ്ങൾ പൂർത്തികരിച്ചതായി സംഘാടക സമിതി അറിയിച്ചു. അന്താരാഷ്ട്ര ഇക്വസ്ട്രിയൻ ഫെഡറേഷൻ (FEI) നിർദേശങ്ങൾ പൂർണമായി പാലിച്ചാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
 വൺ-സ്റ്റാർ മുതൽ ഫൈവ്-സ്റ്റാർ വരെയുള്ള വിവിധ കാറ്റഗറികളും, ജൂനിയർ–യൂത്ത് മത്സരങ്ങളും ഉൾപ്പെടുന്ന പരിപാടിയിലൂടെ വിപുലമായ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം, ദേശീയ പ്രതിഭകളെ കണ്ടെത്താനും ചാമ്പ്യൻഷിപ്പിന്റെ നാല് റൗണ്ടുകളിലുടനീളം സാങ്കേതിക നിലവാരം ഉയർത്താനും ലക്ഷ്യമിടുന്നുവെന്ന്
ഖത്തർ ഇക്വസ്ട്രിയൻ ഫെഡറേഷന്റെ സെക്രട്ടറി ജനറൽ പറഞ്ഞു.
അൽ ഷഖാബിലെ ലോങ്ജീൻസ് അരീനയിൽ അരങ്ങ് ഒരുക്കം, വിധികർത്തൃ സംവിധാനം, ലജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, മാധ്യമ സൗകര്യങ്ങൾ, ടെലിവിഷൻ സംപ്രേക്ഷണം എന്നിവ ഉൾപ്പെടെ എല്ലാ സംഘാടക–സാങ്കേതിക ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. റൈഡർമാർക്കും കാണികൾക്കും സമഗ്രമായ കായികാനുഭവം നൽകുന്നതിനൊപ്പം, ദോഹ ഇക്വസ്ട്രിയൻ ടൂറിനെ ആഗോള ഇക്വസ്ട്രിയൻ കലണ്ടറിലെ പ്രമുഖ ചാമ്പ്യൻഷിപ്പുകളിലൊന്നായി കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img