07:16pm 11 September 2026
NEWS
നോവലിൽ നിന്ന് തിരക്കഥയിലേക്ക്: 'അഥർ സാംസ്കാരിക സദസ്സ്' ചലച്ചിത്ര ശിൽപശാല സംഘടിപ്പിച്ചു
11/09/2026  06:06 PM IST
nila
നോവലിൽ നിന്ന് തിരക്കഥയിലേക്ക്: അഥർ സാംസ്കാരിക സദസ്സ് ചലച്ചിത്ര ശിൽപശാല സംഘടിപ്പിച്ചു

ദോഹ:സാഹിത്യകൃതികളെചലച്ചിത്രരൂപത്തിലേക്ക്ദൃശ്യപരിഭാഷപ്പെടുത്തുന്നതിന്റെ ഘടനയും മാനങ്ങളും ചർച്ചചെയ്ത് കതാറ. അറബിക് നോവൽ ലൈബ്രറിയിലെ 'അഥർ സാംസ്കാരിക സദസ്സിലാണ് (Athar Cultural Salon). 'ഒരു നോവലിനെ എങ്ങനെ തിരക്കഥയാക്കി മാറ്റാം?' എന്ന വിഷയത്തിൽ പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനുമായ അഹമ്മദ് അൽ-അദീബ് ശിൽപശാല നയിച്ചത്.
​ഒരു ചലച്ചിത്രത്തിന്റെ 'എഞ്ചിനീയറിംഗ് ഭൂപടം' (Engineering Drawing) പോലെയാണ് തിരക്കഥയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഭൂതകാലത്തെ ആശ്രയിക്കുന്ന നോവലുകളിൽ നിന്ന് വ്യത്യസ്തമായി, കാഴ്ചക്കാരനിൽ സംഭവത്തിന്റെ തത്സമയ അനുഭവം സൃഷ്ടിക്കാൻ തിരക്കഥകളിൽ വർത്തമാനകാലമാണ് ഉപയോഗിക്കുന്നതെന്ന് ശിൽപശാല വ്യക്തമാക്കി. തിരക്കഥയിലെ ഒരു പേജ് എന്നത് സ്ക്രീനിലെ ഏകദേശം ഒരു മിനിറ്റിന് തുല്യമാണെന്ന സമയക്രമീകരണ മാനദണ്ഡങ്ങളും നാടകീയമായ കഥാഘടനയുടെ വിവിധ ഘട്ടങ്ങളും ചർച്ചയിൽ ഉയർന്നുവന്നു.
​നജീബ് മഹ്ഫൂസിന്റെ 'ബിഗിനിംഗ് ആൻഡ് എൻഡ്', സൗദ് അൽസനൂസിയുടെ 'മുളങ്കാട്' (ദി ബാംബൂ സ്റ്റാക്ക്), ഡാൻ ബ്രൗണിന്റെ 'ദ ഡാവിഞ്ചി കോഡ്', 'ഇൻഫർണോ' തുടങ്ങിയ വിഖ്യാത കൃതികളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ ഉദാഹരണമാക്കി വിശകലനം ചെയ്തു. തുടർന്ന് പങ്കെടുത്തവർക്കായി ഉപന്യാസ രചനയിലും രംഗരചനയിലും പ്രായോഗിക പരിശീലനവും നൽകി.
​എഴുത്തുകാരായ ബദ്രിയ ഹമദ്, സാംസ്കാരിക മന്ത്രാലയത്തിലെ ഫത്തിമ അൽ-ഷഹ്വാനി, അദ്ബ അൽ-മുസല്ലമാനി, ദൂബിയ അൽ-മുഹന്നദി, ആമിന അൽ-ബുഐനൈൻ, ആമിന അൽ-നുഐമി എന്നിവരാണ് അഥർ സാംസ്കാരിക സദസ്സിന്റെ സ്ഥാപക അംഗങ്ങൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img