
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ക്ലിനിക്കൽ ഇമേജിംഗ് അപ്പോയിന്റ്മെന്റ് സെന്റർ ആരോഗ്യ സേവനത്തിൽ ജൈത്ര യാത്ര തുടരുന്നു.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC)യിലെ ക്ലിനിക്കൽ ഇമേജിംഗ് അപ്പോയിന്റ്മെന്റ് സെന്റർ രോഗികൾക്ക് വേഗത്തിലും സൗകര്യപ്രദവുമായ രീതിയിൽ ഇമേജിംഗ് അപ്പോയിന്റ്മെന്റുകൾ ഫോൺ മുഖേന ബുക്ക് ചെയ്യാനും നിയന്ത്രിക്കാനും അവസരം ഒരുക്കി
2020-ൽപ്രവർത്തനം ആരംഭിച്ചതിനുശേഷം, MRI, CT സ്കാൻ, അൾട്രാസൗണ്ട്, എക്‌സ്-റേ, ഇന്റർവെൻഷണൽ റേഡിയോളജി, ന്യുക്ലിയർ മെഡിസിൻ, മാമോഗ്രാം തുടങ്ങിയ ഇമേജിംഗ് സേവനങ്ങൾക്കായി വർഷത്തിൽ 10 ലക്ഷംത്തിലധികം അപ്പോയിന്റ്മെന്റുകൾ സെന്റർ ഷെഡ്യൂൾ ചെയ്തത്.ഏകീകൃതമായ ഓട്ടോമേറ്റഡ് ഷെഡ്യൂളിംഗ് സംവിധാനം രോഗികളുടെ കാത്തിരിപ്പുസമയം കുറയ്ക്കുകയും സേവനപ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്തു. ഇതുവഴി 92 ശതമാനം രോഗി സംതൃപ്തി നിരക്ക് നേടാനായി.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷനാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. വാട്‌സ്ആപ്പ് ബിസിനസ് സേവനം (4439 3377) ഉപയോഗിച്ച് രോഗികൾക്ക് അപ്പോയിന്റ്മെന്റ് സ്ഥിരീകരിക്കാനും മാറ്റാനും റദ്ദാക്കാനും തയ്യാറെടുപ്പിനുള്ള നിർദ്ദേശങ്ങൾ ആവശ്യപ്പെടാനും സാധിക്കുന്നു.ഇതുവരെ 1.75 ലക്ഷം രോഗികൾ ഈ സേവനത്തിന്റെ ഗുണഭോക്താക്കളായി.
എസ്എംഎസ് നോട്ടിഫിക്കേഷൻ സിസ്റ്റം വഴി ബുക്കിംഗ് സ്ഥിരീകരണവും ഓർമ്മപ്പെടുത്തലും അയയ്ക്കുന്നതിലൂടെ നഷ്ടമായ അപ്പോയിന്റ്മെന്റുകൾ 25 ശതമാനം കുറയ്ക്കാനായതായും HMC അറിയിച്ചു.
റേഡിയോളജി ഇൻഫർമേഷൻ സിസ്റ്റം (RIS) സംയോജനം, AI ഡാഷ്‌ബോർഡുകൾ തുടങ്ങിയ സംവിധാനങ്ങൾ സേവനങ്ങളുടെ കാര്യക്ഷമതയും പ്രതികരണ വേഗതയും വർദ്ധിപ്പിക്കുന്നതിൽ നിർണായകമായതായി അധികൃതർ വ്യക്തമാക്കി.










