12:00am 13 November 2026
NEWS
മധ്യസ്ഥതയിൽ നിന്ന് പ്രതിരോധത്തിലേക്ക്; നയം വ്യക്തമാക്കി ഖത്തർ
25/03/2026  11:23 AM IST
nila
മധ്യസ്ഥതയിൽ നിന്ന് പ്രതിരോധത്തിലേക്ക്;  നയം വ്യക്തമാക്കി ഖത്തർ

 

ദോഹ: പ്രാദേശിക സംഘർഷങ്ങളിൽ മധ്യസ്ഥന്റെ റോളിൽ നിന്ന് മാറി, സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും കവചമൊരുക്കുന്നതിൽ ഖത്തർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ തങ്ങൾ നിലവിൽ പങ്കാളികളല്ലെന്ന്പ്രധാനമന്ത്രിയുടെ ഉപദേശകനും 
വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി.ദോഹയിൽ നടന്ന പ്രതിവാര വാർത്താസമ്മേളനത്തിൽസംസാരിക്കുകയായിരുന്നു 
 ഡോ. മാജിദ് അൽ അൻസാരി.
ലോകരാജ്യങ്ങൾക്കിടയിലെപ്രശ്നപരിഹാരത്തിന് എപ്പോഴും മുൻകൈ എടുക്കുന്ന ഖത്തർ, നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിന്റെ അതിർത്തികൾക്കും ആകാശത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്. യുദ്ധത്തിന്റെ കനലുകൾ ഖത്തറിന്റെ മണ്ണിലേക്ക് പടരാതിരിക്കാൻ അതീവ ജാഗ്രതയിലാണ് ദോഹ.
ഇറാൻ ഒരു പ്രധാന അയൽരാജ്യമാണെന്ന യാഥാർത്ഥ്യം ഖത്തർ അംഗീകരിക്കുന്നു. എന്നാൽ, മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഖത്തറിന് നേരെ ഉയരുന്ന ഭീഷണികൾ ഒരുതരത്തിലും നീതീകരിക്കാനാവില്ലെന്ന് വിദേശകാര്യവക്താവ് തുറന്നടിച്ചു. ഇത്തരം നീക്കങ്ങൾ സൗഹൃദപരമായ അയൽപക്ക ബന്ധത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഖത്തറിന്റെ സാമ്പത്തിക നട്ടെല്ലായ ഊർജ്ജ നിലയങ്ങളെ ലക്ഷ്യം വെച്ചുള്ള ഏതൊരു ആക്രമണത്തെയും കടുത്ത ഭാഷയിൽ രാജ്യം അപലപിച്ചു. സിവിലിയൻമാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം കേന്ദ്രങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
മാറുന്ന യുദ്ധ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കേണ്ടതുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള സൈനിക ഏകോപനം വിജയകരമാണെന്ന് തെളിയിക്കപ്പെട്ടതായും ഡോ. മാജിദ് അൽ അൻസാരി കൂട്ടിച്ചേർത്തു.നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ 'മധ്യസ്ഥൻ' എന്നതിലുപരി 'മാതൃരാജ്യത്തിന്റെ കാവലാൾ' എന്ന റോളിനാണ് ഖത്തർ മുൻഗണന നൽകുന്നത്. സ്വയം പ്രതിരോധമാണ് ഇപ്പോൾ രാജ്യത്തിന്റെ അജണ്ടയെന്ന് ഡോ. മാജിദ് അൽ അൻസാരി വാക്കുകൾ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img