11:38am 23 August 2026
NEWS
ആശയത്തിൽ നിന്ന് ക്ലാസ് മുറിയിലേക്ക്: പാഠപുസ്തകത്തിന്റെ പിറവിക്കു പിന്നിലെ അണിയറ വഴികൾ
23/08/2026  11:10 AM IST
nila
ആശയത്തിൽ നിന്ന് ക്ലാസ് മുറിയിലേക്ക്:  പാഠപുസ്തകത്തിന്റെ പിറവിക്കു പിന്നിലെ അണിയറ വഴികൾ

ദോഹ: കുട്ടികളുടെ കൈകളിലെത്തുന്ന ഓരോ സ്കൂൾ പാഠപുസ്തകത്തിനും പിന്നിൽ മാസങ്ങൾ നീണ്ട കൃത്യതയാർന്ന വലിയൊരു പ്രക്രിയയുണ്ടെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഒരു ലളിതമായ ആശയത്തിൽ തുടങ്ങി വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്നതുവരെ അത്യന്തം ഗൗരവമേറിയ ഘട്ടങ്ങളിലൂടെയാണ് ഓരോ പുസ്തകവും കടന്നുപോകുന്നത്.
​പാഠപുസ്തക നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മന്ത്രാലയത്തിലെ കറിക്യുലം ആൻഡ് ലേണിംഗ് റിസോഴ്സസ് ഡയറക്ടർ സാറ ഈസ അൽ ഷരീം വിശദീകരിക്കുന്നു.ആദ്യഘട്ടത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പാഠഭാഗങ്ങൾ തയ്യാറാക്കുകയും കൃത്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യുന്നു.കുട്ടികൾക്ക് എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ പാകത്തിൽ ആകർഷകമായ വിഷ്വൽ ഫോർമാറ്റിലേക്ക് ഉള്ളടക്കത്തെ മാറ്റുന്നു.
അംഗീകാരവും (Review & Approval): അച്ചടിക്ക് നൽകുന്നതിന് മുൻപായി അക്കാദമിക് വിദഗ്ധർ ഉള്ളടക്കം സമഗ്രമായി പരിശോധിച്ച് ഔദ്യോഗിക അംഗീകാരം നൽകുന്നു.അംഗീകാരം ലഭിച്ച പുസ്തകങ്ങൾ വൻതോതിൽ അച്ചടിച്ച് രാജ്യത്തുടനീളമുള്ള സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്നു.
​വിദ്യാഭ്യാസ വിദഗ്ധർ, എഴുത്തുകാർ, ഡിസൈനർമാർ, അച്ചടി വിഭാഗം തുടങ്ങി വലിയൊരു സംഘത്തിന്റെ ദീർഘനാളത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഓരോ അധ്യയന വർഷവും വിദ്യാർത്ഥികളുടെ മേശപ്പുറത്തെത്തുന്ന ഓരോ പാഠപുസ്തകവുമെന്ന് സാറ അൽ ഷരീം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img