
പെസഹ വ്യാഴം നമ്മെ ചരിത്രത്തിലൂടെ, വിശ്വാസത്തിലൂടെ, മനുഷ്യത്വത്തിലൂടെ ആഴത്തിൽ സ്പർശിക്കുന്ന ദിനമാണ്. യേശു ക്രിസ്തു തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകിയ ദിവസം – സ്നേഹത്തിന്റെയും വിനയത്തിന്റെയും ആധുനികത മറന്നുപോകുന്ന ലോകത്തിന് വലിയൊരു ആത്മീയ പാഠമാണ് അതിലൂടെ നൽകപ്പെട്ടത്.
ഇന്നത്തെ കാലഘട്ടം, അധികാരത്തിന്റെ ആഹ്ലാദത്തിലാണ്. അണികളെ പുറംകാലുകൊണ്ട് ചവുട്ടിയൊഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെയും ന്യൂസ് ചാനലുകളിലെയും സ്ഥിരസാന്നിധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ യേശുവിൻ്റെ പ്രവൃത്തിയിൽ കാണുന്നത് അത്തരം മാനം തേടുന്ന നിലപാടിന്റെ വിരുദ്ധമാകുന്നു – അദ്ദേഹമവിടെ, ഒറ്റു കാരൻ Judas ഇവരിലുണ്ടെന്നറിയുകയും, അവൻ തന്നെ കപടമായി ചുംബിക്കാനിരിക്കുന്നതറിഞ്ഞിട്ടും, തൊട്ടടുത്തിരുന്നവന്റെ കാലും ശുദ്ധമാക്കുകയാണ്.
ഇത് വിനയത്തിന്റെ ഏറ്റവും ഉന്നതമായ പ്രവർത്തിയാണ്. വിമർശിക്കാതെ മുഖം കറുപ്പിക്കാതെ, പ്രതികാരം തേടാതെ, സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക – അതാണ് യേശു പകർന്ന മാതൃക.
ഇന്നത്തെ ലോകത്ത് “കടന്നുപോകൽ” എന്നത് പുതിയ അർത്ഥങ്ങൾ കൈവരിക്കുന്നു. യുദ്ധ ഭീതിയിൽ ഉറങ്ങാൻ കഴിയാത്തവർക്കും, രോഗം ദഹിപ്പിക്കാൻ കഴിയാത്തവർക്കും, ദുരിതങ്ങളുടെ പിടിയിലുള്ളവർക്കും, കടന്നുപോകൽ പ്രതീക്ഷയുടെ മറ്റൊരു പേരായി മാറുന്നു. വേദനയുടെ ആഴത്തിൽ നിന്ന് ഉയർന്ന് പുതിയൊരു ജീവിതത്തിലേക്ക് കടക്കാനുള്ള ആഗ്രഹം അതിലുണ്ട്.
പെസഹ നമുക്ക് ഓർമ്മപ്പെടുത്തുന്നത് വികാരമില്ലാത്ത വിശ്വാസമല്ല, മറിച്ച് സഹാനുഭൂതിയോടെയും ആഴമില്ലാത്ത അഭിനിവേശങ്ങളേക്കാളും വലിയ പ്രണയത്തോടെ നിറഞ്ഞ വിശ്വാസമാണ്. വിനയം വഴി രക്ഷയിലേക്കുള്ള വഴി തുറക്കുന്ന ദിനം – അതാണ് പെസഹ വ്യാഴം.
എല്ലാ പ്രിയപ്പെട്ടവർക്കും പെസഹയുടെ ആശീർവാദങ്ങൾ ലഭിക്കട്ടെ. കടന്നുപോകലിന്റെ തീരത്ത് ഉയർത്തെഴുന്നേൽപ്പിന്റെ വെളിച്ചം പ്രതീക്ഷയാകട്ടെ.











