10:18pm 12 November 2026
NEWS
എ.ഐ മുതൽ ഊർജ്ജം വരെ; ജർമ്മനിയുമായി കൈകോർത്ത് ഖത്തർ: പുതിയനിക്ഷേപങ്ങൾക്ക് വഴിയൊരുങ്ങുന്നു
07/02/2026  11:10 AM IST
nila
എ.ഐ മുതൽ ഊർജ്ജം വരെ; ജർമ്മനിയുമായി കൈകോർത്ത് ഖത്തർ: പുതിയനിക്ഷേപങ്ങൾക്ക് വഴിയൊരുങ്ങുന്നു

ദോഹ: ഖത്തറും ജർമ്മനിയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ പുതിയ ഉയരങ്ങളിലേക്ക്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനിയും ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസും ദോഹയിൽ നടന്ന 'ഖത്തർ-ജർമ്മൻ ബിസിനസ് റൗണ്ട് ടേബിൾ' മീറ്റിംഗിന് സംയുക്തമായി അധ്യക്ഷത വഹിച്ചു.  
ജർമ്മനിയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിലൊന്നാണ് ഖത്തറെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി വഴി ജർമ്മൻ വിപണിയിൽ ഖത്തർ വലിയ പങ്കാളിത്തം വഹിക്കുന്നതായും വ്യക്തമാക്കി.നിലവിലുള്ള ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണ മേഖല എന്നിവയ്ക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഹെൽത്ത് കെയർ, അത്യാധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തർ നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള വിശ്വസ്തനായ പങ്കാളിയായി ജർമ്മനിയും യൂറോപ്പും ഖത്തറിനെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളിലെയും പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പുതിയ നിക്ഷേപ സാധ്യതകളും സംയുക്ത സംരംഭങ്ങളും യോഗത്തിൽ ചർച്ചയായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img