01:28am 08 November 2026
NEWS
സമൂഹ ഇഫ്ത്താർ വിരുന്നൊരുക്കി തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ ഇഫ്താർ സംഗമം-2025 ശ്രദ്ധേയമായി


24/03/2025  01:39 PM IST
nila
സമൂഹ ഇഫ്ത്താർ വിരുന്നൊരുക്കി തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ ഇഫ്താർ സംഗമം-2025 ശ്രദ്ധേയമായി

തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ഈ വർഷത്തെ ഇഫ്താർ സംഗമം -2025, മാർച്ച് 21 വെള്ളിയാഴ്ച്ച അൽ മഷാഫിലുള്ള പോഡാർ പേൾ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. വേദിയുടെ അംഗങ്ങളും,കുടുംബാംഗങ്ങളും,സുഹൃത്തുക്കളും ചേർന്ന് ജനസാഗരം തീർത്ത ഇഫ്ത്താറിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു.

  വേദി ഫസ്റ്റ് വൈസ് പ്രസിഡണ്ട് ശ്രീ. ഷറഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ഔപചാരിക ചടങ്ങിൽ വെച്ച് ഇന്ത്യൻ അംബാസഡർ H E: വിപുൽ ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്തു. വേദി ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതം ആശംസിച്ചപ്പോൾ മത പണ്ഡിതൻ ഉസ്താദ് ഷഹീർ ബാഖവി ചുഴലി റമദാൻ സന്ദേശം നൽകി. 

ഐ സി സി പ്രസിഡണ്ട് ശ്രീ. എ.പി മണികണ്ഠൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐ സി ബി എഫ് പ്രസിഡണ്ട് ശ്രീ.ഷാനവാസ് ബാവ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ട് ശ്രീ.അബ്ദുൾ റഹിമാൻ, സൗഹൃദവേദി അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ.വി. എസ്. നാരായണൻ, ബോർഡ് അംഗങ്ങളായ വി കെ സലിം, എ.കെ. നസീർ, കെ എം എസ് ഹമീദ്, പി.മുഹസിൻ, വി.ബി.കെ മേനോൻ, വേദി ട്രഷർ മുഹമ്മദ് റാഫി കണ്ണോത്ത്, ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ, 
കുടുംബ സുരക്ഷാ പദ്ധതി ചെയർമാൻ ശ്രീ. പ്രമോദ് മൂന്നിനി, കാരുണ്യം പദ്ധതി ചെയർമാൻ ശ്രീ. കെ. ശ്രീനിവാസൻ
ഇഫ്ത്താർ സെക്ടർ കോർഡിനേറ്റർമാരായ ശ്രീ.ഡെറിക്ക് ജോൺ, ശ്രീ.അഷറഫ്, വനിതാകൂട്ടായ്മ ചെയർപേഴ്സൺ ശ്രീമതി.റജീന സലിം, ഇഫ്ത്താർ വനിതാ കോർഡിനേറ്റർമാരായ ശ്രീമതി സെമി നൗഫൽ, റംഷി ബദറുദീൻ എന്നിവർ സന്നിഹിതരായിരുന്നു. 

വനിതകൾക്കായി പ്രത്യേകം പ്രശസ്ത പ്രഭാഷക ശ്രീമതി: ത്വയ്യിബ ഇർഷാദ് റമദാൻ സന്ദേശം കൈമാറി. നോർക ഡയറക്ടർ റൗഫ് കൊണ്ടോട്ടി, വിവിധ സംഘടനാ നേതാക്കൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വേദി സെക്രട്ടറി അബ്ദുൾ റസാഖ് ഔദ്യോഗിക പരിപാടികൾ നിയന്ത്രിച്ചു. ഇഫ്താർ പ്രോഗ്രാം കോർഡിനേറ്റർ അഷ്റഫ് കുമ്മംകണ്ടത്ത് ചടങ്ങിന് നന്ദിപ്രകാശിപ്പിച്ചു.

റംസാൻ സന്ദേശത്തിൽ ഉസ്താദ് ജനാബ്: ഷഹീർ ബക്കാവി ഇന്നത്തെ സമൂഹത്തിൽ മതസൗഹാർദത്തിന്റെ പ്രാധാന്യത്തിൽ ഊന്നിക്കൊണ്ടുള്ള സൗഹൃദ വേദിയുടെ ഇടപെടലുകളെ പ്രകീർത്തിച്ച് സംസാരിച്ചു.
വേദി സെൻട്രൽ കമ്മറ്റി, അഡ്വൈസറി ബോർഡ്‌ അംഗങ്ങൾ, സെക്ടർ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
റമദാനിലെ നാടൻ ഭക്ഷണ വിഭവങ്ങളുടെ കലവറ ഒരുക്കിയതും വേദിയുടെ വനിതാ വിഭാഗം സ്ത്രീകൾക്കും വയോധികർക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതും  ഈ നോമ്പുതുറയുടെ പ്രത്യേകതകൾ ആയി വിലയിരുത്തപ്പെട്ടു.

സമൂഹ നോമ്പുതുറയുടെ കോഡിനേറ്ററായ അഷറഫ് കുമ്മംകണ്ടത്തിന്റെയും, ഭക്ഷണമൊരുക്കൽ നിയന്ത്രിച്ച ജനറൽ കോഓർഡിനേറ്റർ മുഹമ്മദ്‌ മുസ്തഫയുടെയും നൂറിൽപരം വളണ്ടിയർമാരെ ഏകോപിപ്പിച്ച വളണ്ടിയർ കോ ഓർഡിനേറ്റർ ശ്രീ.ജോജു കൊമ്പന്റെയും മറ്റു സഹ കോ ഓർഡിനേറ്റർമാരുടെയും മികവുറ്റ പ്രവർത്തനങ്ങളാൽ അച്ചടക്കം കൊണ്ട് മാതൃക സൃഷ്ടിച്ചപ്പോൾ അതീ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കിയതായും അതുവഴി ഈ വർഷത്തെ ഇഫ്ത്താർ സംഗമം വിജയം കൈവരിച്ചതായും സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img