
ഫ്രണ്ട്സ് ഓഫ് തിരുവല്ല അസോസിയേഷന്‍ (ഫോട്ടാ) യുടെ 23 മത് സ്ഥാപകദിനം, തിരുവല്ലായില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. 23 വര്ഷം മുൻപ് ഖത്തറിൽ ആരംഭിച്ച തിരുവല്ലാ താലുക്ക് നിവാസികളുടെ കൂട്ടായ്മയാണ് ഫ്രണ്ട്സ് ഓഫ് തിരുവല്ല അസോസിയേഷന്‍ (ഫോട്ടാ). ഖത്തറിൽ ഉള്ള തിരുവല്ലാ താലുക്ക് നിവാസികളുടെ ഇടയില്‍ സജീവമായി പ്രവർത്തിക്കുന്നതിനൊപ്പം നാട്ടിൽ തിരുവല്ലയിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും, വികസന പ്രവർത്തനങ്ങളിലും ആതുര സേവനരംഗങ്ങളിലും കലാകായികരംഗങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നു.
ഫോട്ടയുടെ ഇപ്രാവശ്യത്തെ സ്ഥാപകധിനഘോഷം, സ്നേഹത്തിന്റെ പ്രതീകമായിരുന്ന മാര്‍ത്തോമാ സഭയുടെ വലിയ മെത്രപ്പോലിത്ത ആയിരുന്ന ക്രിസ്റ്റൊസം തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തിരുവല്ല YMCA യുടെ മേൽനോട്ടത്തിൽ കവിയൂരില്‍ നടത്തപ്പെടുന്ന വികാസ് സ്കൂളിൽ വച്ചാണ് നടത്തിയത്. .
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (FOTA )യുടെ 23 മത് സ്ഥാപകദിനത്തിൽ വികാസ് സ്കൂളിലെ കുഞ്ഞുങ്ങളോടൊപ്പം ചിലവഴിക്കാൻ തീരുമാനമെടുത്ത നിമിഷത്തെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു എന്നും. അവരുടെ കലാപ്രകടനങ്ങൾ ആസ്വദിക്കുകയും അവരോടൊപ്പം മധുരം പങ്കിടുകയും ഉച്ചഭക്ഷ്ണം കഴിക്കുകയും ചെയ്തപ്പോൾ നാം മനുഷ്യർ എത്രയോ ചെറുതാണെന്ന് ചിന്തിച്ചുപോയി, ഈ ലോകത്തെ കാപട്യങ്ങളും വഞ്ചനയും ഒന്നുമറിയാതെ ചിരിക്കുന്ന മുഖങ്ങൾ, ഫോട്ടാ രക്ഷാധികാരി ശ്രീ കെ. വി. തോമസ് തന്റെ അധ്യഷ പ്രസംഗത്തില്‍ പറഞ്ഞു.
ശ്രീ. കെ. വി. തോമസ് അധ്യഷത വഹിച്ച മീറ്റിങ്ങില്‍ നാട്ടില്‍ തിരിച്ചെത്തിയ മുന്‍കാല ഫോട്ട ഭാരവാഹികളായ മാത്യു വര്ഗീസ്. ബാബു വര്ഗീസ്, വര്ഗീസ് വര്ഗീസ്, റെജി.കെ.ബേബി, ഷാജി തേൻമഠം, സജി ജോൺസൺ, കുരുവിള ജോർജ്, ജോർജ് കെ തോമസ്, ഷിബു തേൻമഠം, വർക്കി ശാമുവേൽ, ശ്രീ.അലക്സ് തോമസ് എന്നിവരും YMCA Public Charitable Trust Secretary സാജന്‍ വര്‍ഗിസ്, ഫിനാന്‍സ് സെക്രട്ടറി ജോയ് ജോൺ, സ്കൂൾ ഹെഡ്മിസ്ട്രസ് ലതാ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപകരും, അനധ്യപകരും, 70 ഓളം വരുന്ന സ്കൂള്‍ക ക്കുട്ടികള്‍ അടക്കം 100 ഓളം അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.











