11:35am 04 September 2026
NEWS
രവി മോഹന്റെ ചിത്രത്തിന് സംഗീതം നൽകുവാൻ തോഴി കെനിഷാ..
03/09/2026  04:25 PM IST
Cinema desk
രവി മോഹന്റെ ചിത്രത്തിന് സംഗീതം നൽകുവാൻ തോഴി കെനിഷാ..

 

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ രവി മോഹൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ  'കരാത്തേ ബാബു', 'ബെൻസ്', 'ബ്രോ ക്ലബ്' തുടങ്ങിയവയാണ്.  അതോടൊപ്പം 
'രവി മോഹൻ സ്റ്റുഡിയോസ്' എന്ന പുതിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനവും ആരംഭിച്ചിരിക്കുന്ന രവിമോഹൻ, ഈ ബാനറിൽ 'ഏൻ ഓർഡിനറി മാൻ' എന്ന ചിത്രം സംവിധാനം ചെയ്തു  നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. തമിഴ് സിനിമയിലെ ഇപ്പോഴത്തെ പ്രശസ്ത ഹാസ്യ നടന്മാരിൽ ഒരാളായ  'യോഗി' ബാബുവാണ് ഈ സിനിമയിൽ നായകനായി അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്.  ആദ്യം ജി.വി.പ്രകാശ് ആണ്  ഈ സിനിമക്ക് സംഗീതം  നൽകുന്നത് എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത മറ്റൊന്നാണ്! അതായത്  രവി മോഹന്റെ തോഴിയും, ഗായികയുമായ കെനിഷയാണത്രെ ഈ ചിത്രത്തിന് സംഗീതം നൽകുന്നത്. ഉടൻ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img