12:01am 19 April 2026
NEWS
സിപിഎം നേതാവായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ
05/10/2025  02:04 PM IST
nila
 സിപിഎം നേതാവായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ

കാസർകോട് സിപിഎം നേതാവായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. അഭിഭാഷകയായ രഞ്ജിതകുമാരി (30) ഓഫിസിൽ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആൺസുഹൃത്ത് അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. അത്മഹത്യക്കുറിപ്പിലെ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയശേഷമാണ് അറസ്റ്റ്.

സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ രഞ്ജിതകുമാരി  കാസർകോട് ബാറിലെ അഭിഭാഷകയായിരുന്നു. സെപ്റ്റംബർ 30ന് രാത്രി ഏഴോടെയാണ് യുവതിയെ കുമ്പളയിലെ ഓഫിസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഫോൺവിളിച്ചിട്ട് എടുക്കാത്തതിനാൽ പൊലീസെത്തി വാതിൽ പൊളിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img