04:30am 23 May 2026
NEWS
ഡിംസ് മീഡിയ കോളേജിൽ ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചു
10/08/2025  12:51 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിംസ് മീഡിയ കോളേജിൽ ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചു

മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിൽ 2025 ബാച്ച് വിദ്യാർഥികളുടെ ഫ്രഷേഴ്സ് ഡേ - "വരവേൽപ്പ് " വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത് രണ്ടാം വർഷ വിദ്യാർഥികളും, അധ്യാപകരുമാണ്. കോളേജ് പ്രിൻസിപ്പാൾ ഡോ. സിനോജ് ആന്റണി അധ്യക്ഷത വഹിച്ചു. ഗായകനും, മിമിക്രി കലാകാരനുമായ മുരളി ചാലക്കുടി ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ജിജി സി. ബേബി, ഫാ. ടോം ജോൺ പുത്തൻപുരയ്ക്കൽ VC, വിദ്യാർത്ഥി പ്രതിനിധികളായ അഭിനന്ദ് സിജു, ലിറ്റിൽ റോസ്, സ്നേഹ, കാശിനാഥൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന മുരളി ചാലക്കുടിയുടെ ഗാനമേളയും, വിദ്യാർഥികളുടെ കലാ പ്രകടനങ്ങളും ആഘോഷ പരിപാടികൾക്ക് മിഴിവേകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img