10:09pm 14 June 2024
NEWS
ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ റാഫേൽ നദാൽ പുറത്ത്

28/05/2024  08:18 AM IST
nila
 ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ റാഫേൽ നദാൽ പുറത്ത്

ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ റാഫേൽ നദാൽ പുറത്ത്. ഏറ്റവുമധികം കിരീടവിജയങ്ങൾ നേടിയിട്ടുള്ള റൊളാങ് ഗാരോസിലെ കോർട്ടിൽ നിന്നും ആരാധരെ അമ്പരപ്പിക്കുന്ന പരാജയം ഏറ്റുവാങ്ങി മടങ്ങുമ്പോഴും ഒളിംപിക്സിനായി ഇതേ കോർട്ടിൽ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയാണ് നദാൽ ആരാധകരുമായി പങ്കുവച്ചത്. ജർമനിയുടെ നാലാം സീഡ് അലക്സാണ്ടർ സ്വരേവിനെതിരായ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു  നദാലിന്റെ തോൽവി. സ്കോർ: 6-3 7-6 (7–5) 6-3.

ഫ്രഞ്ച് ഓപ്പണിൽ ഒരുപക്ഷേ ഇത് നദാലിന്റെ അവസാന മത്സരം ആയിരുന്നിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. മത്സരത്തിനു മുൻപ് യാത്രയയപ്പ് ചടങ്ങു സംഘടിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും നദാൽ അതു വിലക്കിയതു കഴിഞ്ഞ ദിവസമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS