
കൊച്ചി : ഇന്ത്യയിലെ രണ്ടാമത്തെ വലിയ റൂഫ്ടോപ്പ് സോളാർ കമ്പനിയായ ഫ്രെയർ എനർജി കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓണം ഓഫർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 26, 2026 വരെ ലഭ്യമായ ഓഫറിന്റെ ഭാഗമായി, ആദ്യമായി റൂഫ്ടോപ്പ് സോളാർ ഇൻസ്റ്റലേഷൻ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഓരോ സോളാർ സിസ്റ്റത്തിനൊപ്പവും 1 ഗ്രാം 24 കാരറ്റ് സ്വർണ്ണ നാണയം സൗജന്യമായി ലഭിക്കും.
പിഎം സൂര്യ ഘർ യോജനയുടെ ഭാഗമായി രാജ്യത്ത് റൂഫ്ടോപ്പ് സോളാർ സ്വീകാര്യത വർധിക്കുന്ന സാഹചര്യത്തിലാണ് ഫ്രെയർ എനർജിയുടെ ഈ നീക്കം. കേരളത്തിലെ കുടുംബങ്ങളെ ശുദ്ധോർജത്തിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഫ്രെയർ എനർജി സഹസ്ഥാപകയും ഡയറക്ടറുമായ രാധിക ചൗധരി പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികളിലൂടെയും സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങളിലൂടെയും സംസ്ഥാനത്ത് റൂഫ്ടോപ്പ് സോളാർ വ്യാപനം വേഗത്തിലാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Photo Courtesy - Google











