
ഫ്രെയർ എനർജി സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സൗരഭ് മർദ, രോഹിത് ശർമ്മ, ഫ്രെയർ എനർജി സഹസ്ഥാപകയും ഡയറക്ടറുമായ രാധിക ചൗധരി എന്നിവർ.
ന്യൂഡൽഹി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ റെസിഡൻഷ്യൽ റൂഫ്ടോപ്പ് സോളാർ കമ്പനിയായ ഫ്രെയർ എനർജി, ക്രിക്കറ്റ് താരം രോഹിത് ശർമയെ തങ്ങളുടെ ആദ്യ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഇതിൻ്റെ ഭാഗമായി ‘സോളാർ ഹോ, തോ ഫ്രേയർ ഹോ!’ എന്ന പരസ്യ ക്യാമ്പയിനും കമ്പനി തുടക്കമിട്ടു.റൂഫ്ടോപ്പ് സോളാർ എന്നത് 30 വർഷത്തെ ദീർഘകാല നിക്ഷേപമാണെന്നും, ദശാബ്‌ദങ്ങളോളം വിശ്വസിക്കാൻ കഴിയുന്ന ഒരു പങ്കാളിയെയാണ് കുടുംബങ്ങൾ തിരഞ്ഞെടുക്കേണ്ടതെന്നുമുള്ള സന്ദേശമാണ് ഈ ക്യാമ്പയിൻ മുന്നോട്ടുവെക്കുന്നത്. 40-ലധികം നഗരങ്ങളിലായി 20,000-ത്തിലധികം സോളാർ സിസ്റ്റങ്ങൾ സ്ഥാപിച്ച് വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ച ഫ്രെയർ എനർജി, കസ്റ്റമർ ആപ്പ്, സെൽഫ്-ക്ലീനിംഗ് സോളാർ സിസ്റ്റങ്ങൾ, സോളാർ എക്‌സ്‌പീരിയൻസ് സെന്ററുകൾ തുടങ്ങിയ നൂതന സൗകര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.പിഎം സൂര്യ ഘർ പദ്ധതി വഴി അർഹരായ പിഎം സൂര്യ ഘർ പദ്ധതി വഴി അർഹരായ കുടുംബങ്ങൾക്ക് 78,000 സർക്കാർ സബ്‌സിഡിയും കുറഞ്ഞ പലിശ നിരക്കിലുള്ള വായ്‌പാ സൗകര്യങ്ങളും ലഭ്യമാണ്.
Photo Courtesy - Google










