11:29am 17 August 2026
NEWS
Freedom Cup ക്രിക്കറ്റ് ടൂർണമെന്റ്: MD XI ചാമ്പ്യന്മാർ
17/08/2026  08:54 AM IST
nila
Freedom Cup ക്രിക്കറ്റ് ടൂർണമെന്റ്: MD XI ചാമ്പ്യന്മാർ

 

ദോഹ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഗരാഫയിലെ Pearling International School ഗ്രൗണ്ടിൽ സംഘടിപ്പിച്ച Freedom Cup ക്രിക്കറ്റ് ടൂർണമെന്റിൽ MK XI ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ H.H. Riders-നെ പരാജയപ്പെടുത്തിയാണ് MK XI കിരീടം സ്വന്തമാക്കിയത്.

ടൂർണമെന്റിലെ മികച്ച താരമായി അബ്ദുൽ റഹ്‌മാൻ എരിയാലിനെ തിരഞ്ഞെടുത്തു. ഫൈനൽ മത്സരത്തിലെ മികച്ച താരത്തിനുള്ള Man of the Match പുരസ്കാരം ഷാനവാസ് ബേദ്രിയ സ്വന്തമാക്കി.

ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി നവീൻ സൽവരാജിനെയും, മികച്ച ബൗളറായി ഉസ്മാൻ മുട്ടുംതാലയെയും തിരഞ്ഞെടുത്തു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ആവേശവും ക്രിക്കറ്റിന്റെ ആവേശവും ഒരുമിച്ചുചേർന്ന ടൂർണമെന്റിൽ വിവിധ ടീമുകൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സൗഹൃദവും കായികമനോഭാവവും നിറഞ്ഞ മത്സരങ്ങൾ കാണികൾക്കും ആവേശം പകർന്നു.

ഷംനാദ് കല്ലാർ, മൊയ്തീൻ കളത്തൂർ, ശങ്കർ നായർ,  അക്കു അരിക്കാടി,  സഫ്‌വാൻ എരിയാൽ, ഷാജഹാൻ ,റാഷിദ്, ശിഹാബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് Freedom Cup ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img