11:44pm 06 November 2026
NEWS
ഹമാസ് അംഗങ്ങളുടെ നെറ്റിയിൽ ചുംബിച്ച് മോചിതനായ ഇസ്രയേൽ ബന്ദി
22/02/2025  08:50 PM IST
nila
ഹമാസ് അംഗങ്ങളുടെ നെറ്റിയിൽ ചുംബിച്ച് മോചിതനായ ഇസ്രയേൽ ബന്ദി

ഇസ്രയേലിൽ നിന്നും ബന്ദികളാക്കിയ മൂന്നുപേരെ കൂടി ഹമാസ് മോചിപ്പിച്ചു. ഒമർ വെങ്കർട്ട്, ഒമർ ഷെം ടോവ്, എലിയ കോഹൻ എന്നിവരെയാണ് റെഡ് ക്രോസിന് കൈമാറിയത്. നുസൈറാത്ത് എത്തിച്ച് ബന്ദികളെ പ്രദർശിപ്പിച്ച ശേഷം കൈമാറുന്നതിനിടെ ഒമർ ഷെം ടോവ് എന്നയാൾ  രണ്ട് ഹമാസ് അംഗങ്ങളുടെ നെറ്റിയിൽ ചുംബിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂ​ഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

505 ദിവസം ഹമാസിൻ്റെ തടവിൽ കഴിഞ്ഞവരാണ് ഇന്ന് മോചിതരായത്. അതിർത്തി കടന്ന് ഇസ്രായേലിലേക്ക് പ്രവേശിച്ച മൂന്നുപേരും ശാരീരികവും മാനസികവുമായ പരിശോധനയ്ക്കായി സൈനിക കേന്ദ്രത്തിൽ എത്തി. വിട്ടയച്ച ബന്ദികൾക്ക് പകരമായി 602 പലസ്തീനികളെയാണ് ഇസ്രയേൽ മോചിപ്പിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img