NEWS
സൗജന്യ വെബിനാർ
07/01/2026 06:47 PM IST
nila

ചെങ്ങന്നൂർ: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, പുതിയതായി ആരംഭിക്കുന്ന ചെങ്ങന്നൂർ സെൻ്ററിലെ പ്രവേശനത്തിൻ്റെ ഭാഗമായി സൗജന്യ വെബിനാർ നടത്തുന്നു. ജനുവരി ഒൻപത് രാത്രി ഏഴിനാണ് വെബിനാർ ആരംഭിക്കുക. സിവിൽ സർവീസ് പരിശീലനത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന പരിശീലനങ്ങൾ, പരീക്ഷകൾ, സ്കോളർഷിപ്പുകൾ എന്നിവയെ കുറിച്ച് വെബിനാറിൽ വിശദീകരിക്കും. സിവിൽ സർവീസ് അക്കാദമി കോ ഓർഡിനേറ്റർ രാഹുൽ രാജേന്ദ്രൻ, സെൻ്റർ കോ ഓർഡിനേറ്റർ പ്രമീള മനോജ് എന്നിവർ ക്ലാസ് നയിക്കും. ക്യു ആർ കോഡ് സ്കാൻ ചെയ്ത് രജിസ്ട്രർ ചെയ്യാം. ക്ലാസ് ലിങ്ക് മെയിൽ വഴി ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8281098864
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











