NEWS
സംരംഭകർക്ക് സൗജന്യ പരിശീലനക്കളരി നാളെ
08/05/2025 08:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ആലപ്പുഴ: ജില്ലയിലെ ചെറുകിട സംരംഭകർക്കായി ഇന്ത്യ എസ്എംഇ ആക്സിലറേറ്റർ നെറ്റ്‌വർക്കും ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസും(സിജിറ്റിഎംഎസ് ഇ) സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ 'ഫിനാൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി' വർക്ക്ഷോപ്പ് നാളെ നടക്കും. രാവിലെ 10 മുതൽ തത്തംപള്ളി, ഹവേലി ബാക്ക് വാട്ടർ റിസോർട്ടിൽ നടക്കുന്ന പരിശീലനക്കളരിയിൽസി.ജി.ടി.എം.എസ്.ഇ(CGTMSE) എങ്ങനെ പ്രയോജനപ്പെടുത്താം, കൊളാറ്ററൽ-ഫ്രീ ഫിനാൻസ് എങ്ങനെ മികച്ച രീതിയിൽ ലഭ്യമാക്കാം തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കും. കൂടാതെ, വിവിധ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെ നേരിട്ട് കാണാൻ സംവദിക്കാനുള്ള അവസരവും ലഭിക്കും.
പങ്കെടുക്കാൻ താല്പ്പര്യമുള്ളവർ https://survey.zohopublic.in/zs/e3EBaV ഈ ലിങ്കില് രജിസ്റ്റര് ചെയ്യാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 98203 53988
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











