NEWS
സൗജനൃ നട്ടെല്ല് പരിശോധനാ ക്യാംപ് നവംബർ 11 മുതൽ ലേക്‌ഷോറിൽ
08/11/2025 05:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: നട്ടെല്ല് സംബന്ധമായ രോഗങ്ങൾക്കുള്ള സൗജന്യ പരിശോധന ക്യാംപ് നവംബർ 11 മുതൽ കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ നടക്കും. സ്പൈൻ സർജറി വിഭാഗത്തിലെ വിദഗ്ധർ നയിക്കുന്ന ക്യാംപിന് വകുപ്പ് മേധാവി ഡോ. കൃഷ്ണകുമാർ നേതൃത്വം നൽകും.കുട്ടികളിലേയും മുതിർന്നവരിലേയും നട്ടെല്ലിലെ വളവ്, കൂന്, കഴുത്ത് വേദന, നടുവേദന, ഡിസ്ക് തേയ്മാനം, ഡിസ്ക് പ്രൊലാപ്സ്, നട്ടെല്ലിന്റെ കണ്ണി അകൽച്ച തുടങ്ങിയ രോഗങ്ങൾക്കുള്ള പരിശോധന ക്യാംപിൽ നടക്കും. ലാബ് പരിശോധനകൾക്ക് 10% ഇളവും റേഡിയോളജി സേവനങ്ങൾക്ക് 20% ഇളവും ലഭിക്കും. ക്യാംപിലെ പരിശോധനയിൽ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമുള്ളതായി കണ്ടെത്തുന്നവർക്ക് സർജറിക്ക് 10% ഇളവും ലഭിക്കും. നവംബർ 25ന് സമാപിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക: 7594001279.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







