03:22am 12 November 2026
NEWS
അറബ് കപ്പ് ആരാധകർക്കായി സൗജന്യ ഷട്ടിൽ ബസ്സ് ഓടിതുടങ്ങി
05/12/2025  12:37 PM IST
nila
അറബ് കപ്പ് ആരാധകർക്കായി സൗജന്യ ഷട്ടിൽ ബസ്സ് ഓടിതുടങ്ങി

 

ദോഹ:  അറബ് കപ്പ് ആരാധകർക്കായിസൗജന്യ ഷട്ടിൽ ബസ്സ് സർവീസ്
ആരംഭിച്ചു.ഏഷ്യൻ ടൗൺ, ബർവ  അൽ ബറാഹ, ക്രീക്ക് സ്‌പോർട്‌സ് എന്നിവിടങ്ങളിലെ അറബ് കപ്പിന്റെഅസോസിയേറ്റഡ് ആക്ടിവിറ്റീസ്  വേദികളിലേക്ക് ആരാധകരെ കൊണ്ടുപോകുന്നതിനായി സൗജന്യ ഷട്ടിൽ ബസുകൾ  ഡിസംബർ 4 മുതൽ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് സൗജന്യ സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
വർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്, കർവയുമായി സഹകരിച്ചാണ്സർവീസ് നടത്തുന്നത്.
ടൊയോട്ട സിഗ്നലിന് എതിർവശത്ത് പാർക്ക് ചെയ്തിരിക്കുന്ന ഉമ്മു ഗുവൈലിനയിൽ നിന്നും അൽ അസ്മാഖ് (ബുഖാരി) മസ്ജിദിന് എതിർവശത്തും അൽ വതൻ സെന്ററിന് സമീപവുമുള്ള സലാഹുദ്ദീൻ സ്ട്രീറ്റിൽ നിന്നുമുള്ള ബസുകൾ ഉച്ചകഴിഞ്ഞ് 3 മണി മുതൽ പിക്ക് അപ്പ് സർവീസ് ആരംഭിച്ച് വൈകുന്നേരം 7 മണി വരെ തുടരും. രാത്രി 9 മണി മുതൽ പുലർച്ചെ 12 മണി വരെ പിക്ക് അപ്പ് ലൊക്കേഷനുകളിലേക്ക് റിട്ടേൺ സർവീസ് ആരംഭിക്കും. ഡിസംബർ 4, 5 തീയതികളിലും ഡിസംബർ 11, 12 തീയതികളിലും 2025 ഡിസംബർ 18 ന് ഖത്തർ ദേശീയ ദിനത്തിലും സൗജന്യ ഷട്ടിൽ സർവീസുകൾ ലഭ്യമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img