11:07am 19 August 2026
NEWS
ഹമദ് വിമാനത്താവളത്തിൽ സൗജന്യ ഷട്ടിൽ ബഗ്ഗി സർവീസ്; യാത്രക്കാർക്ക് ആശ്വാസമേകി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
19/08/2026  09:40 AM IST
nila
ഹമദ് വിമാനത്താവളത്തിൽ സൗജന്യ ഷട്ടിൽ ബഗ്ഗി സർവീസ്; യാത്രക്കാർക്ക് ആശ്വാസമേകി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

ദോഹ: വേനലവധി കഴിഞ്ഞ് പ്രവാസികളും കുടുംബങ്ങളും ഖത്തറിലേക്ക് തിരിച്ചെത്തുന്ന തിരക്കേറിയ സാഹചര്യത്തിൽ ദോഹ 
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ  യാത്രക്കാരുടെ സൗകര്യാർത്ഥം 'സൗജന്യ ഷട്ടിൽ ബഗ്ഗി സർവീസ്' ഏർപ്പെടുത്തി. വിമാനമിറങ്ങി ഇമിഗ്രേഷൻ വരെയുള്ള ദീർഘദൂരം യാത്രക്കാർക്ക് ഇനി എളുപ്പത്തിൽ പിന്നിടാം.
കോൺകോഴ്സ് D, E എന്നിവിടങ്ങളിലെ നിർദ്ദിഷ്ട സ്റ്റേഷനുകളിൽ നിന്ന് സർവീസ് ലഭ്യമാണ്.സ്റ്റേഷനുകളിൽ നിന്ന് കൂടാതെ റൂട്ടിൽ എവിടെനിന്നും സീറ്റുകളുടെ ലഭ്യത അനുസരിച്ച് ബഗ്ഗിയിൽ കയറാൻസാധിക്കും.അറൈവൽ ഇമിഗ്രേഷൻ എസ്കലേറ്ററുകൾക്ക് തൊട്ടടുത്താണ് യാത്രക്കാരെ ഇറക്കുന്നത്.പ്രായമായവർക്കും കുട്ടികൾക്കും ദീർഘദൂരം നടക്കാൻ പ്രയാസമുള്ളവർക്കും ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഈ സൗകര്യം പൂർണ്ണമായും സൗജന്യമായി പ്രയോജനപ്പെടുത്താം.
120 സെന്റീമീറ്ററെങ്കിലും ഉയരമുള്ള കുട്ടികൾക്കും മുതിർന്നവർക്കും 'സ്കാൻ & ഗോ' ഇ-ഗേറ്റുകൾ വഴി ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാവുന്നതാണ്.
.ഊബർ,ബദർഗോ  റൈഡ്  പിക്കപ്പ് പോയിന്റുകൾ കാർ റെന്റൽ ബൂത്തുകൾക്ക് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ട് ഫ്ലോറിൽ സജ്ജമാണ്.
യാത്രക്കാരെ സ്വീകരിക്കാൻ എത്തുന്നവർ ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കാൻ വിമാനത്താവള പാർക്കിംഗ് പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img