
കൊച്ചി : എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ലിസ് ഇന്ത്യ സുരക്ഷ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് പ്രോജക്ട് , കൊച്ചി കോർപ്പറേഷൻ, മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതി, ഇടപ്പള്ളി ഐ ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ എറണാകുളം ടൗൺ ഹാളിൽ നടക്കും. ജീവിതശൈലി രോഗനിർണ്ണയം, നേത്ര പരിശോധന, എച്ച് ഐ വി പരിശോധന, ആരോഗ്യ ബോധവത്കരണ ക്ലാസ് എന്നിവയാണ് നടക്കുന്നത്. രാവിലെ 10ന് മേയർ വി കെ മിനിമോൾ ഉദ്‌ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ വി ആർ സുധീർ അധ്യക്ഷനാകും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ, ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ഡ്രൈവേഴ്സ് കമ്മ്യൂണിറ്റി ഫൗണ്ടർ ആൻറണി പെരുമ്പിള്ളി, മാധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളി, ലിസ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ ഡോ ലിസി ജോസ്, ഹെൽത്ത് എഡ്യൂക്കേറ്റർ സത്യൻ ശക്തിമണി എന്നിവർ പ്രസംഗിക്കും. ഡോ സൽമാൻ ആസാദ് മുഹമ്മദ്, നിഷിത എന്നിവർ ക്ലാസ്സെടുക്കും. ക്യാമ്പിനോടനുബന്ധിച്ച് നടത്തുന്ന മൊബൈൽ ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഓഫും മേയർ നിർവഹിക്കും.
Photo Courtesy - Google











